ക്ളോൺ സിനിമ ആൾട്ടർനേറ്റീവും മിനിമൽ സിനിമയും സംയുക്തമായി, കോഴിക്കോട്, ആർത്തവം പ്രമേയമായി വരുന്ന സിനിമകളുടെ പ്രദർശനവും സംവാദവുമൊരുക്കുന്നു. CINEMENSES എന്ന് പേരിട്ടിട്ടുള്ള ഈ പരിപാടി വരുന്ന ശനിയാഴ്ച്ച ( 07.09.2019 ) ഉച്ചക്ക് രണ്ടു മണി മുതൽ കോഴിക്കോട് മാനാഞ്ചിറ ടവറിലുള്ള ( നളന്ദ ഹോട്ടലിന് സമീപം ) ഓപ്പൺ സ്ക്രീനിൽ നടക്കും.
പ്രിയ തുവാശേരി Priya Thuvassery സംവിധാനം ചെയ്ത My Sacred Glass Bowl, ഉണ്ണികൃഷ്ണൻ ആവള Unnikrishnan Avala യുടെ Womenses , ഡയാന ഫാബിയാനോവ സംവിധാനം ചെയ്ത The Moon Inside You, കഴിഞ്ഞ വർഷത്തെ എറ്റവും നല്ല ഷോർട്ട് ഡോക്യുമെൻററിക്കുള്ള ഓസ്കാർ പുരസ്കാരം നേടിയ , Rayka Zehtabchi യുടെ Period : The end of sentence എന്നീ നാലു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. തുടർന്ന് Representation of Menses in Cinema എന്ന വിഷയത്തിൽ ചർച്ചയും സംവാദവും നടക്കും. ഫിസിഷ്യനും ഉറികലങ്കിണി എന്ന സംഘടനയുടെ സ്ഥാപകയും ബൈ സെക്ഷ്വൽ എന്ന തന്റെ ലൈംഗിക വ്യക്തിത്വത്തെ അഭിമാന പൂർവ്വം പ്രഖ്യാപിക്കുന്ന വ്യക്തി കൂടിയായ Dr.Sneha Rooh ആണ് ചർച്ചകളെ നയിക്കുന്നത്. ആർത്തവത്തെയും സ്ത്രീപക്ഷ കേന്ദ്രീകൃത വിഷയങ്ങളെയും ആസ്പദമാക്കി രാജ്യമെമ്പാടും സിനിമാ പ്രദർശനങ്ങളും കലാ അവതരണങ്ങളും സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ് ഉറികലങ്കിണി. അറിയപ്പെടുന്ന ആക്ടിവിസ്റ്റായ Aparna Sivakaami , വിമൻസെസ് സിനിമയുടെ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള തുടങ്ങിയവരും സംവാദങ്ങളിൽ പങ്കെടുക്കും.
സിനിമ കാണാനും ചർച്ചകളിൽ പങ്കെടുക്കാനുമായി എത്തുന്നവരിൽ നിന്നും സംഭാവനയായി പിരിഞ്ഞു കിട്ടുന്ന തുകയിൽ, സിനിമാ പ്രദർശനത്തിനു വേണ്ടി വരുന്ന ചെലവ് കഴിച്ചുള്ള പണം , പൂർണമായും ഇക്കഴിഞ്ഞ പ്രളയത്തിൽ വീടു തകർന്നവർക്ക് ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്കായി നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. പരിപാടിയിലേക്കുള്ള പ്രവേശനം പരിപൂർണമായും സൗജന്യമാണ്.