ചിലപ്പതികാരം സ്മരണയിൽ മതിലകം

0
320

കൊടുങ്ങല്ലൂർ: തമിഴ് ഇതിഹാസ കാവ്യമായ ‘ചിലപ്പതികാരം’ രചിച്ചതെന്ന് അനുമാനിക്കുന്ന മതിലകത്ത് ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി കാവ്യോത്സവം സംഘടിപ്പിച്ചു. നാട്ടിലെ മൺമറഞ്ഞ കവികളുടെ രചനകൾ ആലപിച്ചാണ് പരിപാടിക്ക് തുടക്കമായത്. വിവിധ തലങ്ങളിലുള്ള നൂറോളം കവികൾ കവിതകൾ ആലിച്ചു. ‘ചിലപ്പതികാരം കാവ്യം ഒരു പുതുകാല വായന’ എന്ന വിഷയത്തിൽ പ്രബന്ധാവതരണവും നടന്നു.

കാവ്യോത്സവത്തിന്റെ സമാപനം നിർവഹിച്ചത് കവിയും പ്രഭാഷകനുമായ അലങ്കോട് ലീലകൃഷ്ണനായിരുന്നു. പ്രദേശിക എഴുത്തുകാർക്കുള്ള കവി വലിയകത്ത് സാഹിത്യ പുരസ്കാരം ഹംസ കാക്കശേരിക്കും നാടൻ കലാരംഗത്തെ പ്രതിഭകൾക്കുള്ള ഇ.എ.എസ് നാടൻ കലാപുരസ്കാരം ശശി കൊടുങ്ങല്ലൂരിനും ആലങ്കോട് ലീലാകൃഷ്ണൻ സമർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here