മഴയിൽ  ചാലിച്ച കലാ ചാരുതയിൽ ലോക യുവത

0
157

കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഇന്ത്യയെ അറിയുക പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ 9 രാജ്യങ്ങളിലെ ഇന്ത്യൻ വംശജരുടെ നാല്പത് അംഗ യുവ സംഘത്തിനായി നോർക്കക്കുവേണ്ടി ഭാരത് ഭവൻ ദൃശ്യവിരുന്നൊരുക്കി.  മഴ കേരളീയ കലകളിലും സാഹിത്യത്തിലും ഉപയോഗപ്പെടുത്തിയതിന്റെ പത്ത് കലകളിലൂടെയുള്ള ദൃശ്യാനുഭവം വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ യുവതയ്ക്ക് ഹൃദ്യമായ അനുഭവമായി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന്റെ സർഗ്ഗാത്മക മേൽനോട്ടത്തിൽ അരങ്ങേറിയ ദൃശ്യാവിഷ്‌കാരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ കൂത്തമ്പലത്തെ പുതിയ ശൈലിയിൽ ഉപയോഗപ്പെടുത്തിയാണ് അരങ്ങേറിയത്. മിഴാവും ഇടയ്ക്കയും കൊട്ടിയുണർത്തിയ  ഈ ദൃശ്യ വിരുന്നിൽ കഥകളി, മോഹിനിയാട്ടം തെയ്യം, മയൂര നൃത്തം, ഒപ്പന, ചവിട്ടു നാടകം, കളരിപ്പയറ്റ്, കൂടിയാട്ടം എന്നീ കലകളിലൂടെ മഴയനുഭവം പകർന്നു ഹർഷാരവത്തോടെയാണ് കലകളുടെ വൈവിദ്ധ്യങ്ങളെ യുവതലമുറ എതിരേറ്റത്. മൂന്നര തലമുറ മുന്നെ ഇന്ത്യൻ വംശജരായിരുന്നവരുടെ പേരകുട്ടികളായ വിദ്ധ്യാർഥി സംഘത്തിന് മറക്കാൻ കഴിയാത്ത ഒരനുഭവമാണ് പകർന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി സുനിൽ അഗ്‌നിഹോത്രി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here