അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ഹലാൽ ലവ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് മുഹസിൻ പരാരിയും സക്കരിയയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അബു ജെസ്‌ന ഹാഷിം, ഹര്‍ഷാദ് അലി എന്നിവരുമായി ചേർന്ന് പപ്പായ ഫിലിംസ് എന്ന ബാനറിൽ ആഷിഖ് അബു ആണ് ചിത്രം നിർമിക്കുന്നത്. ജോജു ജോര്‍ജും ഇന്ദ്രജിത്തും ഗ്രെസ് ആന്റണിയും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് മേനോന്‍ ക്യാമറയും ബിജിബാലും ഷഹബാസ് അമനും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.