Homeകാലം ദേശം സംസ്കാരം

കാലം ദേശം സംസ്കാരം

പൈനാണിപ്പെട്ടി

'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...

ഔലിയ വാക്കും വരയും ആയത്തുകളും….

പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ വര: വിനോദ് അമ്പലത്തറ.അയാൾ ആരോടും ഒന്നും സംസാരിച്ചില്ല. എല്ലാ സംസാരവും സ്വന്തം ഉള്ളിലേക്കുനോക്കി മാത്രമായിരുന്നു. വാക്കും വരയുമാണ് ഔലിയയുടെ ലോകം. അയാൾ മറ്റൊന്നും കണ്ടില്ല. മറ്റൊന്നും പറഞ്ഞില്ല.കണ്ടുകണ്ട് തീരാത്തത്രയും വാക്കും വരയും നിനവും നോവും സ്വന്തം ഉള്ളിലുള്ളപ്പോൾ പുറത്തെ...

പൊഴുതുകൊള്ളൽ ഉദിമാനത്തെ ചോപ്പ് തൊട്ടു ചെയ്യുന്ന സത്യമാണ്

പൈനാണിപ്പെട്ടിപെയിൻ്റിങ്ങ് ഇ. എൻ. ശാന്തിഇരുണ്ട മാനം.മേടപ്പെയ്ത്തിൻ്റെ അതിവിളംബിതകാലം.മണ്ണും മാനവും മഴയുടെ ലളിത രാഗങ്ങളെ ചിട്ടപ്പെടുത്തിസംഗീത യന്ത്രങ്ങൾക്ക് ശ്രുതി ചേർക്കുന്നു.ഭൂമിയിലും ആകാശത്തിലും ശബ്ദ പരിശോധന നടത്തുന്ന മേടഋതുവിൻ്റെ മന്ത്രിക വിരലുകൾമഴയുടെ തോർച്ചകൾക്കു മുന്നംമനസ്സു തോരുന്നു.അടച്ചിടപ്പെട്ട...

സൈബറിടങ്ങളിലെ മാമ്പൂ മണം….

പൈനാണിപ്പെട്ടി വി.കെ. അനിൽ കുമാർ ചിത്രീകരണം: ഇ.എൻ. ശാന്തിപൂത്ത മാവുകളും ഉണ്ണികളും വെയിൽക്കാലത്തെ ഇഷ്ടപ്പെടുന്നു. മാമ്പൂക്കൾക്കും കുട്ടികൾക്കും വെയിലിനെ പേടിയില്ല. വെയിൽ അവരെ പേടിപ്പെടുത്തുന്നതേയില്ല. കുപ്പായമിടാത്ത കുട്ടികളുടെ അയൽക്കുരു തിണർത്ത ശരീരം വെയിലിൽ കരുവാളിച്ചിട്ടുണ്ട് പക്ഷെ മാവുകൾ...

പതിനെട്ടാമത്തെ നിറം

പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്. ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ. ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്. ഈ പാട്ടായ പാട്ടുകളൊന്നും എഴുതിയതല്ല പാടിയതാണല്ലോ എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...

ശബ്ദത്തിൻ്റെ മോർച്ചറികൾ

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ പെയിൻറിങ്ങ് ഇ. എൻ. ശാന്തിആദ്യം ശബ്ദമാണല്ലോ.... പിന്നെയാണ് ആളും അർത്ഥവും ഉണ്ടാകുന്നത്. ഈ ആഖ്യാനം കൂറ്റുകളെ കുറിച്ചാണ്. ഞങ്ങൾക്ക് ശബ്ദവും ഒച്ചയും ഇല്ല. എല്ലാം കൂറ്റാണ്. കൂറ്റ് ശബ്ദമോ ഒച്ചയോ അല്ല. അത് വേറൊരു ജീവിതമാണ്. വേരിൻ്റെ, ഇലയുടെ നാട്ടൗഷധ...

ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർചിത്രീകരണം: വിപിൻ പാലോത്ത്പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്. ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്. ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്...അഴിവാതിലിലെ പവിഴമല്ലിഗന്ധം...

രണ്ട് മീനുകൾ രണ്ട് ജീവിതങ്ങൾ

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം: വിപിൻ പാലോത്ത്.ഒന്നല്ല. രണ്ടിനെക്കുറിച്ചാണ് പറയുന്നത് മരണത്തെയും ജീവിതത്തെയും തോടിനെയും കടലിനെയും സ്നേഹത്തെയും ഹിംസയെയും വ്യാഖ്യാനിക്കുകയാണ്....രണ്ട് മീനുകളാണ് ജീവിതത്തിൽ വാലിളക്കി ചെകിളപ്പൂക്കൾ വിടർത്തി നീന്തിത്തുടിക്കുന്നത്. ചത്ത മീനുകളും ജീവനുള്ള മീനുകളും വളർത്തിയ മീനുകളും കൊന്നു തിന്ന മീനുകളും കൂടെ കളിച്ച മീനുകളും ചതിയിൽ ശ്വാസം മുട്ടിച്ച മീനുകളും സ്നേഹത്തിൻ്റെയും ഹിംസയുടെയും രണ്ടറ്റങ്ങൾ....മീനുകളെ...

അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം…

പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ വര: കെ. പി. മനോജ്കുഞ്ഞമ്പുവിനെക്കുറിച്ചാണ്. വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്. കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല. തൃക്കരിപ്പൂരിലൂടെയോ പയ്യന്നൂരിലൂടെയോ ചെറുവത്തൂരിലൂടെയോ യാത്രയാകുമ്പോൾ ഒരു കുഞ്ഞമ്പുവിനെ കടന്നുപോകാതിരിക്കാൻ നിങ്ങൾക്കാകില്ല. ഒരു പേരിൽ ഒരു ദേശം...

ഒരൊറ്റ കൂവലിൽ ഒരു വനത്തെ ശ്രുതി ചേർക്കുന്നവൻ

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർഏറ്റവും പ്രിയപ്പെട്ട പുഞ്ചക്കാട്ടെ ഗോയിന്നാട്ടനെ എഴുതുകയാണ്.ഏകത്തിൻ്റെ ഒറ്റവാക്കിലുള്ള എതിരാണ് അനേകം. ഒറ്റയ്ക്കെതിരായി കൂട്ടം നിന്നു പൊരുതുന്നതു പോലെ. സത്യത്തിൽ ഏകം അനേകം എന്ന വേർതിരിവുകളില്ല. എല്ലാം ഒന്ന് തന്നെ ഏകം തന്നെ. ഒരു പാട്...
spot_imgspot_img