Homeസാഹിത്യം
സാഹിത്യം
രണ്ടാമൂഴക്കാരന്റെ കഥ
(വായന)പ്രവീണ പി.ആര്‍.'ശത്രുവിനോട് ദയ കാട്ടരുത്. ദയയില്‍ നിന്നും കൂടുതല്‍ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാകും. മൃഗത്തെ വിട്ടു കളയാം മനുഷ്യന് രണ്ടാമത് ഒരു അവസരം കൊടുക്കരുത്'സ്വന്തം ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍...
ഭോഗിക്കപ്പെട്ട ഹൃദയം
റീമ കരീംപ്രണയത്താലെപ്പോഴെങ്കിലും
നിങ്ങളുടെ തൊലി
പൊള്ളിയടരുന്നത് പോലെ
തോന്നിയിട്ടുണ്ടോ?അത്രമേൽ ആർദ്രമായി
പ്രിയപ്പെട്ടവന്റെ/പ്രിയപ്പെട്ടവളുടെ
ചുണ്ടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം
അഗാധഗർത്തങ്ങൾ
രൂപപ്പെടുന്നത്
നോക്കി നില്ക്കേണ്ടി
വന്നിട്ടുണ്ടോ?
ആകാശങ്ങൾ ഒളിപ്പിച്ചവയെന്നു
മഷിയെഴുതിയ
കണ്ണുകളിൽ നിന്നും
ചോര വാർന്നൊഴുകുന്ന
രുചി അറിഞ്ഞിട്ടുണ്ടോ?
കിതപ്പുകൾ ചൂടാറ്റിയ
രാത്രികളോർക്കുമ്പോൾ
വേദന താങ്ങാനാവാതെ
നെഞ്ചുപിളർന്നു
പുറത്തുചാടിയ ഒരു മിടിപ്പ്
ഇരുട്ടിലേക്ക് നടന്നുനീങ്ങുന്ന
കാലൊച്ച കേട്ടിട്ടുണ്ടോ?വാക്കുകൾ രതിയിലേർപ്പെട്ട
കവിതയിൽ നിന്നും
ആത്മാക്കൾ ഉറക്കെ
പാടുന്ന പാട്ടിലുണർന്ന്,
നിലാവിന്റെ കിടക്കയിൽ
ഉടലു തിരയേണ്ടി
വന്നിട്ടുണ്ടോ?ഉണ്ടെങ്കിൽ,
ഇത്രയറിയുക.
നിങ്ങളുടെ...
തസ്ലീമ നസ്രീൻ കേരളത്തിൽ
ശരണ്യ. എം ചാരുബംഗ്ലാദേശ് എഴുത്തുകാരിയും, സ്ത്രീപക്ഷ പ്രവർത്തകയും, മനുഷ്യാവകാശ പ്രവർത്തകയുമായ തസ്ലീമ നസ്രീൻ കേരളത്തിലെത്തുന്നു. 1994 ൽ 'ലജ്ജ' എന്ന നോവലുമായി ബന്ധപ്പെട്ട് മതമൗലിക വാദികളുടെ ഭാഗത്തു നിന്നും ഉയർന്ന് വന്ന ഭീഷണിയെ...
എൻ എൻ കക്കാട് പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.
മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന എൻ എൻ കക്കാട് പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. പതിനെട്ട് വയസ്സു വരെയുള്ളവരുടെ ഏത് സാഹിത്യശാഖയിലുള്ള കൃതിയും അയക്കാം. പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ...
ശേഷക്രിയകളൊന്നുമില്ലാതെ
സോമൻ പൂക്കാട്എഴുപതുകളിൽ വിശേഷിച്ചും നമ്മുടെ നാടകങ്ങളിലും സിനിമകളിലും കവിതകളിലും വീശിയടിച്ച വിപ്ലവത്തിന്റെ കൊടുംകാറ്റ് കഥകളിൽ നാം അനുഭവിച്ചറിയുന്നത് എം സുകുമാരന്റെ കഥകളിലൂടെയായിരുന്നു .ജീവിതത്തിന്റെ അതിരുകളിലേക്ക് മാറ്റി നിർത്തപ്പെട്ട മനുഷ്യരുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മിക്കവാറും...
ഒ.വി വിജയന്‍ സ്മൃതി പ്രഭാഷണം
പാലക്കാട്: കിണാശ്ശേരി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സ്മൃതി പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23ന് 10.30 ഒ.വി വിജയന്‍ സ്മരകത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്ത് സംസാരിക്കുന്നു. സ്‌നേഹത്തിലേക്കു തുറക്കുന്ന...
പുല്ലിംഗം
സംഗീത് സോമൻ ഒരുപാട് തിരഞ്ഞു നടക്കേണ്ടി വരും
എന്നൊക്കെ വിചാരിച്ചാണ് അവൾ ഇറങ്ങി തിരിച്ചത്... പക്ഷെ കാര്യങ്ങൾ ഒക്കെ വിചാരിച്ചതിലും എളുപ്പം നടന്നു..
കോണ്ടാക്ട് നമ്പർ കിട്ടി വിളിച്ചു സ്ഥലം പറഞ്ഞു.
അവളുടെ ഡിമാന്റുകൾ ഇവയായിരുന്നു... "പരമമായ സ്വാതന്ത്ര്യം എനിക്കായിരിക്കും
എന്റെ ഇഷ്ട്ടം...
മുടിമരം
അനശ്വര. എമറവിരോഗമാണോ?
ആദ്യമായണിഞ്ഞ കുട്ടിപ്പാവാടയുടെ നിറം,
'കൂട്ടി'നോടു പിണങ്ങിയതിന്റ
കാരണം,
പങ്കുവച്ച സമ്മാനം,
അമ്മയുടെ മണം,
അച്ചന്റെ വിയർപ്പ്...
ഒന്നും ഓർമ്മയിലില്ല.ആദ്യമായവന്റെ കണ്ണുകളിലേക്ക്
ഒളിഞ്ഞുനോക്കിയതോ?
ഒരിക്കലവൻ 'എന്നെ' ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ
'എനിക്കും' എന്നുപറഞ്ഞതിന്റെ പൊരുൾ...മുടി കുന്നുപോലെ കൊഴിഞ്ഞ പ്രായത്തെ ഞാൻ മറന്നിട്ടില്ല.
അവ നഷ്ടപ്പെടുത്താതെ
മരച്ചുവട്ടിൽ കുഴിച്ചിടുമ്പോൾ ഓർത്തു;
ഓർമ്മയുടെ അവശേഷിപ്പുകൾ
മുടിമരമായി...
കലി
വിനീത സജീവ്‌ആദ്യം അവൻ അവളെ
ഒരു കവിതയാക്കി.
അവനിലെ ഈണം ചേർത്തൊര്
ഗാനമാക്കി.
തൊട്ട് തലോടി അവളിലവൻ
കഥകളുണ്ടാക്കി.കാലം കഴിഞ്ഞപ്പോൾ
അവൾ സ്വയം അറിഞ്ഞപ്പോൾ
താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ
അവൾ അവനൊര് കടംകഥയായ്....!അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ
ആദ്യം അവൾ മൌനിയായി...
പിന്നെ ഭ്രാന്തിയായി...
പിന്നെ...


