Homeസാഹിത്യം

സാഹിത്യം

സെപ്റ്റംബര്‍ 13; സഞ്ജയന്‍ സ്മരണ

അന്നൂര്‍: ആക്ഷേപഹാസ്യത്തിലൂടെ മലയാളികളെ ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്ത സഞ്ജയന്റെ ഓര്‍മ്മദിനമായ സെപ്റ്റംബര്‍ 13-ന് വ്യാഴാഴ്ച വൈകുനേരം 5 മണിക്ക്, കെ. പി. സ്മാരക ഹാളില്‍ സഞ്ജയ ദിനാചരണവും പുസ്തക പ്രകാശനവും നടക്കും. സഞ്ജയന്‍...

രണ്ടു കവിതകള്‍

സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ.... അവള്‍ മരിച്ചു. സ്വയംഹത്യയെന്നും അരിഞ്ഞു തള്ളിയതെന്നും രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍ നിലാവില്‍ വിടരുന്ന ഓരോ രാവിലും മുല്ലവള്ളിയുടല്‍ ചുറ്റും സുഗന്ധം പരത്തി മട്ടുപ്പാവിലെ അയാളുടെ ജനലരികിലേക്കു ഏറെ വഴക്കത്തോടെ ചാഞ്ഞു കയറുമ്പോഴും അവള്‍ വേദനയോടെ അരികില്‍ നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ കുത്തിക്കീറിയിട്ടും ആഴത്തില്‍ കിളച്ചിട്ടും ഒട്ടും ദുഗ്ദ്ധം ചുരത്താഞ്ഞതിനാലാവണം അധികം വൈകാതെ അവള്‍ ആ കാട്ടില്‍ ഒറ്റയായത്... മുലയില്ലാത്തവള്‍ എന്നു മറ്റു റബ്ബര്‍ മരങ്ങള്‍ അടക്കം പറഞ്ഞത്.....ഒടുവില്‍ അയാള്‍ അവളെ അരിഞ്ഞെറിഞ്ഞത്.....അതിന്...

കവിതയുടെ വാതില്‍: കവിത ക്യാമ്പ്‌

തനിമ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘കവിതയുടെ വാതില്‍’ എന്ന തലക്കെട്ടില്‍ രണ്ടുദിവസത്തെ കവിത പഠന ശില്പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 21, 22 തിയ്യതികളില്‍ പട്ടാമ്പിയിലാണ് ക്യാമ്പ്‌ നടക്കുക. 18 വയസ്സു...

പുലർച്ചെ മുറിയിൽ സംഭവിക്കുന്നത്….

ആദിൽ മഠത്തിൽ1 സ്വപ്നത്തിനും ഉണർച്ചക്കുമിടക്ക് അവളെ നഷ്ട്ടപ്പെട്ടു കിടക്കുമ്പോൾ മൊബൈൽ റിംങ് ചെയ്യുന്നു.വിദൂരതയിൽ നിന്നുള്ള അവളുടെ ഒച്ചക്ക് കാതടുപ്പിക്കുമ്പോൾ ജനൽ വെളിച്ചത്തിൽ മുറിയിലെ ഇരുട്ടു നുരമ്പുന്നു.നക്ഷത്രങ്ങളൊക്കെയും അണഞ്ഞിരിക്കുന്നു.2 ഇരുണ്ട ഗർത്തത്തിൽ വീണൊടുങ്ങി ഉറക്കം. പുലരുന്നതും കാത്ത് കിടക്കുമ്പോൾ -അഗാധതയിൽ നിന്നും കേൾക്കുന്നു അവളുടെ നിലവിളി.വെളിച്ചത്തിന്റെ കണ്ണുകൾ ജനാലയിലൂടെ തുറിച്ചു നോക്കവെ.3 പതിഞ്ഞ കാലടികൾ തണുത്ത...

ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത

മനുകൈരളിഒരിയ്ക്കൽ ഞാനൊരു കവിയാകും. മരണമെഴുതി വിടരുന്ന കരവിരുതിൽ നിങ്ങളെന്നെ നിശബ്ദമായി വായിച്ചു തുടങ്ങും. വരികളാകെ ആത്മാഹൂതിയ്ക്കു തുനിയുന്നവന്റെ വെപ്രാളങ്ങളാവും. അത്രമേൽ ജീവിയ്ക്കാൻ കൊതിച്ചിരുന്നിട്ടും മരിച്ചുപോകേണ്ടി വരുന്നവന്റെ ഗതികേടിനെക്കുറിച്ചുള്ള സൂചനകൾ നിങ്ങൾ കണ്ടെടുക്കും. ആത്മഹത്യക്കുവേണ്ടി അവൻ പെരുവിരലിൽ നഖം നീട്ടി വളർത്തിയിരുന്നുവെന്നു കവിത നിങ്ങളോട് കഥ പറയും. കൊരവള്ളിയിൽ പെരുവിരൽ കുത്തിയിറക്കി മോക്ഷമില്ലാത്തൊരു മരണം സ്വയം വരുത്തുന്നൊരു വീരയോദ്ധാവാണ് താനെന്നു പിറുപിറുക്കുന്നൊരു കിറുക്കനെ നിങ്ങൾ കണ്ടെടുക്കും നീണ്ടു മെലിഞ്ഞ അവന്റെ ഉടലിനു മീതെ നിങ്ങൾ എഴുതിത്തെളിയാത്ത പൊട്ടക്കവിയെന്നും ജീവിയ്ക്കാനറിയാത്ത കോമാളിയെന്നും നീട്ടിയെഴുതി ഒപ്പുവയ്ക്കും. ഒക്കെയും അവസാനിച്ചുപോയൊരുവന്റെ അത്രമേൽ നിരാശാഭരിതമായൊരു കവിതയെ വായിക്കാൻ തയ്യാറുള്ളവർ ഇനിയുമുണ്ടോ എന്നൊരന്വേഷണം അന്തരീക്ഷത്തിലാകമാനം അവശേഷിച്ചുകൊള്ളും. എന്റെ കവിത നട്ടപ്പിരാന്തത്തിന്റെ തീരാത്ത ചങ്ങലമുറിവാണെന്നു പിന്നെയും പിന്നെയും നിലവിളിയ്ക്കും നിങ്ങൾ കേട്ടാലുമില്ലെങ്കിലും.

പുസ്തകപ്രകാശനവും ചവറ അനുസ്‌മരണവും

ചവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ സാമൂഹിക നവോത്‌ഥാനപ്രക്രിയയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ ചാവറയച്ചന്റെ നൂറ്റിയൻപതാമത് അനുസ്മരണദിനാചരണവും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. മെയ് 12 നു രാവിലെ ദേവഗിരി സി എം ഐ...

തത്വമസി

മനീഷ് നരണിപ്പുഴഅന്ന് വല്ലാത്തൊരരാജകത്വത്തിലേക്ക് പറിച്ചെറിയപ്പെടുംനിശ്ചയിച്ചു വെച്ച യാത്രാവഴികളെല്ലാം മറ്റാരാലോ മാറ്റി വരക്കപ്പെടുംയുദ്ധത്തിൽ തോറ്റ രാജാവിനെ പോലെ എല്ലാമറിഞ്ഞിട്ടും തീരുമാനങ്ങളെടുക്കാനാവാതെ ഉഴറും എവിടേക്കോ കാടുകയറി ഏതോ ബോധി വൃക്ഷ തണലിൽ ശാന്തനാവാൻ ശ്രമിക്കും അടിച്ചടിച്ചു കൊല്ലാറാക്കിയ പാമ്പിനെ കളിയാക്കുന്ന ഉയിർ പോലെ പ്രണയം പിന്നെയും ഞെളിപിരി കൊള്ളുംഅപ്പോഴും ഉള്ളമൊരശ്വം കണക്കെ തോൽക്കാനാവാതെ നിന്നിലേക്ക്...

നുണഞ്ഞു മതിയാവാത്തൊരു മിഠായിപ്പൊതി

ഓർമ്മക്കുറിപ്പുകൾഡോ. സുനിത സൗപർണികഅക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ...

പലായനങ്ങളിൽ കടപുഴകുന്ന വൈകാരികതയുടെ വേരുകൾ

തസ്ലീമ നസ്റിന്റെ 'കല്യാണി' എന്ന നോവലിനെ ആസ്പദമാക്കി അഭയാർത്ഥി പ്രശ്നങ്ങളെ പരിശോധിക്കുന്നു.

‘ചിനാർതടങ്ങളും ദേവദാരുമരങ്ങളും’ : രണ്ടാം പതിപ്പ് വായനക്കാരിലേക്ക്

ഹിമാലയ തടങ്ങളിലൂടെയും പഞ്ചനദീതടങ്ങളിലൂടെയും ലൂഷായി കുന്നുകളിലൂടെയുമുള്ള സഞ്ചാര അനുഭവസ്മൃതികൾ കോർത്തിണക്കി, കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ഡപ്യൂട്ടി രജിസ്ട്രാർ ടി എം ഹാരിസ് രചിച്ച 'ചിനാർതടങ്ങളും ദേവദാരുമരങ്ങളും' എന്ന സഞ്ചാരകൃതിയുടെ രണ്ടാം പതിപ്പിൻ്റെ പ്രകാശനം ഇന്ന് (ആഗസ്റ്റ്...
spot_imgspot_img