Homeസാഹിത്യം
സാഹിത്യം
അക്‌ബർ കക്കട്ടിൽ അനുസ്മരണം 17ന്
കോഴിക്കോട്: അക്ബർ മാഷ് പോയിട്ട് രണ്ട് വർഷം തികയുന്നു. അക്ബർ കക്കട്ടിൽ ട്രസ്റ്റും കേരള സാഹിത്യ അക്കാദമിയും ചേർന്ന് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്. 17 ശനി രാവിലെ 10 മണി മുതൽ കെ.പി.കേശവമേനോൻ ഹാളിൽ...
ചായം
ജയേഷ് വെളേരി
ചായം പൂശിയിടത്താണ്
കണ്ണുകളുടക്കിയത്
കരിമഷിയാണെന്ന് തോന്നുമെങ്കിലും
കണ്ണിനു താഴെയായ് കുത്തുകൾചായം പൂശിയതാണെന്ന് തോന്നി
ദേഹം തൊടുമ്പോഴാണ്
ഇളകുന്നതാണ്
ചുരുണ്ടു കൂടിയതാണെന്ന്
ഓർമ്മപ്പെടുത്തിയത്ഒട്ടിച്ചേർന്നപ്പോഴാണ്
ചായം ഒന്നിപ്പിച്ചതാണെന്ന്
മനസ്സിലായത്
നടവഴിയിലും ഇരുളിലും
പിന്നാമ്പുറത്തും
ആകാശത്തും
അതേ ചായക്കൂട്ടുകൾകറുപ്പും ചുവപ്പും മഞ്ഞയും
നിറത്തിൽ ചായക്കൂട്ടുകൾ
കണ്ണിൽ കവിളിൽ
നെഞ്ചിൽ രോമ കൈകളിൽ..
ഓരോ ചായക്കുത്തുകളും
ഓരോ പ്രതീകങ്ങളായിരുന്നു
കോപത്തിന്റെ പ്രണയത്തിന്റെ
പ്രതീക്ഷയുടെ ചായങ്ങൾ..!ആത്മ ഓൺലൈനിലേക്ക്...
കടലിന്റെ ചില പരി(ത)സ്ഥിതികൾ
ജുനൈദ് അബൂബക്കര്‍
വഴുക്കലുകൾ ഉണങ്ങിത്തുടങ്ങിയ
ചില ജലസസ്യങ്ങൾ,
കാലുകൾ മാത്രമില്ലാത്ത
കുറച്ചധികം പച്ചത്തവളകൾ,
ചെളികുഴഞ്ഞ് തിളക്കം പോയ
മണൽത്തരികൾ,
അകം തെളിഞ്ഞ് കാണാവുന്ന
പേരറിയാത്തൊരു മത്സ്യം,
മുള്ളുകളില്ലാത്തത്,
ചാകാറായൊരു പുഴയോടൊത്ത്
കടൽത്തീരത്ത് വന്നടിഞ്ഞിരിക്കുന്നു...‘വെയിലേറ്റുണങ്ങിയാൽ,
കടൽക്കാക്കകൾ തിന്നാൽ,
ഭൂമിയിൽ ഒരു തെളിവു പോലും
ബാക്കിവയ്ക്കാൻ കഴിയാത്ത
ഇവറ്റകൾ എന്തിനാണിവിടെ
അടിഞ്ഞു കൂടുന്നത് ? ‘
എന്നൊക്കെ...
അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു
രാഹുൽ മണപ്പാട്ട്പതിനാറാം വയസ്സിൽ
കന്യകനായി
അവൻ അവളുടെ
കുളിമുറി വിട്ടിറങ്ങുന്നു.ചായ്പ്പില്
ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു.
ചുവരുകൾ നോക്കി
മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു.
കക്ഷത്തില് വിയർപ്പിനെ
സൂക്ഷിച്ചു വെച്ചു.
തലയിൽ പേനുകളെ
വളർത്തി.
മുഖക്കുരു വെയില്
കൊള്ളിക്കാതെ പഴുപ്പിച്ചു.
മുലകണ്ണുകളെ പറത്തിവിട്ടു.
മീശപിരിച്ച്
പുകവലിച്ചു.ഉള്ളിലെവിടെയോ
ഒരു കാടുണ്ടെന്ന്
ഉദ്ധരിച്ച ആ ഒറ്റമരം
ചില്ലകൾ
കുലുക്കി പറഞ്ഞു.അപ്പുറത്തെ
കക്കൂസിലെ അരഞ്ഞാണം
മുറുക്കി
സിഗരറ്റിന്റെ...
അങ്ങനെ ഞാൻ ഒരു പൂവിന്റെ കാമുകനായി
ജിബിന്‍ എബ്രഹാംഞാനും അവളും
സംസാരിക്കുകയായിരുന്നു,
അരികിൽ ഒരു പൂവിനെ കണ്ടു.അവൾ ചോദിച്ചു
എന്നോടോ പൂവിനോടോ ഏറ്റവും ഇഷ്ടം.
ഉത്തരം പൂവിനോട്...അവൾ പോയി,
പൂവ് ചോദിച്ചു -
അവൾ പോയല്ലോ?
അവൾ പോയി,
പ്രണയം പോയില്ല.
പൂവ് ചിരിച്ചു!അവൾ തിരികെ വന്ന് -
ആ പൂവ് പറിച്ചു,
അവളുടെ കൈയ്യിൽനിന്ന്...
വെളിച്ചം…
കവിത
കവിത.എച്ച്
ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം....
സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ
ചിറകുകൾ വച്ചേക്കാം..
എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന്
നിത്യമോഹിനിയാം പ്രതിമയുണ്ടാകാം....
ചെരുപ്പടിക്കുള്ളിൽപ്പെട്ടു -
രഞ്ഞ പ്രാണികൾ തൻ
മൗനങ്ങളിവിടെ വാചാലമാകാം....
വെളിച്ചമെടുത്തൊളിക്കുന്ന
പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം......
ദൂരെയിപ്പോഴും അവിടം
മുനിഞ്ഞു തെളിയുന്നുണ്ട്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; പ്രോഗ്രാം ഷെഡ്യൂളായി
കോഴിക്കോട്: ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിശദമായ കാര്യപരിപാടികള്‍ അടങ്ങുന്ന പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി. സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍...
സുപ്രീം കോമഡി
മിണ്ടാതിരിക്ക്
അനങ്ങാതിരിക്ക്
കരയരുത്
കൂറ്റ് പുറത്ത് കേക്കരുത്
എന്നാൽ ഇന്നെയും കൂട്ടും കല്യാണത്തിന്
പണ്ട് കുഞ്ഞായിരിക്കുമ്പോൾ
ഉമ്മ പയറ്റുന്ന നമ്പറുകള്.ഞാൻമിണ്ടാതിരിക്കും
അനങ്ങാതിരിക്കും
കരയാതിരിക്കും
കൂറ്റ് പുറത്ത് വരാതെ കഷ്ടപ്പെടും.
ഈ ത്യാഗങ്ങളൊക്കെ ചെയ്താൽകല്യാണത്തിന് കൂട്ടോ
നമ്മള് വിചാരിക്കും കൂട്ടുന്ന്
ബയ്യ പൊറത്തൂടെ ഉമ്മ കല്യാണപ്പൊരേല്
പോയിക്കുണ്ടാകും.പിന്നെയിതു വരെമിണ്ടാതിരിക്കൂല
അനങ്ങാതിരിക്കൂല
കരഞ്ഞ് കരഞ്ഞ് കരഞ്ഞ്
കൂറ്റ് വെച്ച്...
ആറ്റൂർ രവിവർമ്മ അന്തരിച്ചു
തൃശ്ശൂർർ: കവി ആറ്റൂർ രവിവർമ്മ(89) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി...
“പുക തീനി മാലാഖ ” പ്രകാശനം ചെയ്തു
കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ക്യാപ്റ്റൻ ബിനോയ് വരകിൽ രചിച്ച ഇരുപതു കഥകളുടെ സമാഹാരമായ "പുക തീനി മാലാഖ " എന്ന കൃതി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ...


