“പുക തീനി മാലാഖ ” പ്രകാശനം ചെയ്തു

0
202

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ക്യാപ്റ്റൻ ബിനോയ് വരകിൽ രചിച്ച ഇരുപതു കഥകളുടെ സമാഹാരമായ “പുക തീനി മാലാഖ ” എന്ന കൃതി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡയറക്ടർ ഡോക്ടർ ഫാദർ മാത്ത്യൂസ് വഴക്കുന്നം പ്രകാശനം ചെയ്തു. ശ്രീ പി. ജെ. ജേക്കബ് പുസ്തകം ഏറ്റുവാങ്ങി. യെസ്പ്രെസ്സ് ബുക്ക്സ് ചീഫ് എഡിറ്റർ ശ്രീ സുരേഷ് കീഴില്ലം അധ്യക്ഷത വഹിച്ചു.

നാട്ടുമ്പുറത്തിൻറെ മൺവീര്യവും സ്നേഹത്തിന്റെ നിലയ്ക്കാത്ത തെളിനീരുറവകളുമാണ് അന്താരാഷ്ട്ര നിലവാരമുള്ള ഓരോ കഥകളും എന്ന് പുസ്തകം പരിചയപ്പെടുത്തികൊണ്ടു പ്രസിദ്ധ സംവിധായകനും സേക്രഡ് ഹാർട്ട് കോളേജ് ഇംഗ്ലീഷ് പ്രൊഫസറും ആയ ഡോക്ടർ രാജേഷ് ജെയിംസ് പറഞ്ഞു.
പെരുമ്പാവൂർ മുൻ എം.ൽ.എ. ശ്രീ സാജു പോൾ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നിർവാഹക സമിതി അംഗം ശ്രീ ഇ. വി. നാരായണൻമാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ബന്ധങ്ങളിലെ തകർച്ച, സേവന മനോഭാവം മുതലായ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ എടുത്തുവയ്ക്കുന്ന ഈ കൃതിയിലെ കഥകൾ ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണ് എന്ന് ഫാദർ മാത്ത്യൂസ് വഴക്കുന്നം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here