വെളിച്ചം…

2
791
velicham-kavitha-h

കവിത

കവിത.എച്ച്
ഗവേഷക, കാര്യവട്ടം ക്യാമ്പസ്‌

ദൂരെ നിശാപുഷ്പങ്ങൾ മൊട്ടിട്ടു പരിമളം പരത്തുന്ന സന്ധ്യയുണ്ടാകാം….
സ്വർണപഞ്ജരത്തിൽ അമർത്തിയടച്ച കിനാവുകൾക്കവിടെ
ചിറകുകൾ വച്ചേക്കാം..
എരിഞ്ഞു തീർന്ന ചാമ്പലിൽ നിന്ന്
നിത്യമോഹിനിയാം പ്രതിമയുണ്ടാകാം….
ചെരുപ്പടിക്കുള്ളിൽപ്പെട്ടു –
രഞ്ഞ പ്രാണികൾ തൻ
മൗനങ്ങളിവിടെ വാചാലമാകാം….
വെളിച്ചമെടുത്തൊളിക്കുന്ന
പന്ഥാവിൽ കെടാവിളക്ക് കണ്ടെത്തുന്നിടം……
ദൂരെയിപ്പോഴും അവിടം
മുനിഞ്ഞു തെളിയുന്നുണ്ട്…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

athma-ad-brochure-design

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here