Homeസാഹിത്യം
സാഹിത്യം
ഹൃദയം
സൗദ അഹമദ്ഉടഞ്ഞ ചില്ലു
പാത്രമാണ്.
പെറുക്കി
കൂട്ടാനോ
അടുക്കി
വെക്കാനോ
ശ്രമിക്കരുത്.എറിഞ്ഞുടച്ചവനെ
നോക്ക്
കൊണ്ട് പോലും
വേദനിപ്പിക്കാൻ
കഴിയാത്തതാണ്.അടുക്കി കൂട്ടാൻ
ശ്രമിക്കേണ്ട
ഉള്ളുരഞ്
മുറിവ് തട്ടി
നെഞ്ചം
വിങ്ങിയല്ലാതെ
കടന്നു പോകാനാവില്ല.വഴി മാറി പോകുക
ചിതറി തെറിച്ചിടത്തു
ചുരുണ്ടു കൂടി
കിടന്നു
മണ്ണിൽ പുതഞ്ഞു
പോകും വരെ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
വാസ്കോഡഗാമ തിരിച്ചു പോകേണ്ടതുണ്ട്
(ലേഖനം)ദിൽഷാദ് ജഹാൻസമകാലിക അധിനിവേശ സംസ്കാരങ്ങൾക്കെതിരെയുള്ള പോരാട്ടവും നവീന ജീവിത സങ്കീർണ്ണതയോടുള്ള സഹതാപവുമാണ് പി കെ പാറക്കടവിൻ്റെ 'വാസ്കോഡഗാമ തിരിച്ചുപോകുന്നു' എന്ന കൈക്കുമ്പിൾ കഥകൾ. സമൂഹത്തിൻ്റെ ചലനങ്ങൾക്ക് കാതോർക്കുന്ന വിവിധ വിഷയങ്ങൾ സംസാരിക്കുന്ന ഒറ്റശ്വാസത്തിൽ...
തിരുത്തിലും തുടരുന്ന ഭൂതങ്ങൾ: സുഗന്ധിയെ കുറിച്ചുള്ള ഒരു വായന
ഹിലാല്‍ അഹമ്മദ്നീളം കൂടിയാൽ വായന കുറയും എന്നതിനാൽ രണ്ടു ഭാഗമായി പോസ്റ്റുകയാണ്. സുഗന്ധിയെ കുറിച്ചുള്ള ഒരു വായന.ചരിത്രത്തെ കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് ഭൂതകാലത്തിൽ നിൽക്കുന്നു എന്നുള്ളതാണ്. യഥാർത്ഥത്തിൽ ചരിത്രം നിലകൊള്ളുന്നത്...
‘നല്ലതും വെടക്കും’ പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ. അബൂബക്കർ കാപ്പാട് രചിച്ച 'നല്ലതും വെടക്കും' എന്ന ചെറുകഥാ സമാഹാരം കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. കഥയെഴുത്തടക്കമുള്ള കലാ-സാഹിത്യ പ്രവർത്തനങ്ങൾ അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പൊങ്ങച്ചങ്ങളും, അല്പത്തരങ്ങളും...
വാടക മുറികളെക്കുറിച്ച്
ബിൻസി മരിയ
1
വാടക മുറികളെക്കുറിച്ച്
വാടക മുറികളെക്കുറിച്ചാണ്.
ചില വാടക മുറികള്‍ ഗര്‍ഭ പാത്രങ്ങള്‍ പോലെയാണ്.
ഉറവു മണം പരന്നൊഴുകുന്ന ഇരുട്ടില്‍,
നനുത്തു നേര്‍ത്ത ആമ്പല്‍ വള്ളിച്ചുററുകളില്‍ എന്ന പോലെ അവയെന്നെ ചേര്‍ത്ത് ചേര്‍ത്ത് പിടിക്കും.
ഇലഞരമ്പുകള്‍ പോല്‍ നേര്‍ത്ത ചുവരുകളുള്ള...
ഉള്ളുറക്കം
എം. ജീവേഷ്എല്ലാം
ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ
ഉറങ്ങാൻ കിടക്കുന്നു.കവിത
അയാൾക്ക് ചൂടുവെള്ളമാറ്റിവെക്കുന്നു,
പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു,
പാട്ടു പാടികൊടുക്കുന്നു,
നെറ്റിയിൽ തൊട്ടുനോക്കുന്നു
ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക്
അയാൾ ഞെട്ടുന്നു,
കവിതയെ തിരഞ്ഞുനോക്കുന്നു,
മൺകൂജയിൽ നിന്ന്
ഇത്തിരി തൊണ്ടയിലേക്ക്
കമിഴ്ത്താൻ ശ്രമിക്കുന്നു,
പുതപ്പ്
പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ
മേശപ്പുറത്തു കിടക്കുന്ന
പുസ്തകമെടുക്കുന്നു,
കവിതയെ തൊട്ടുനോക്കുന്നു,
ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ
തിരിച്ചും മറിച്ചുമുള്ള
പെരുക്കത്തിനിടയിൽ
ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...
ഒരു മെറ്റീരിയലിസ്റ്റിന്റെ പ്രണയദിനക്കുറിപ്പ്
സനൽ ഹരിദാസ്പ്രിയപ്പെട്ടവളെ,നാളെ പ്രണയദിനമാണ്. മാതൃദിനവും പിതൃദിനവുമൊക്കെപ്പോലെ മറ്റൊന്ന്, അല്ലേ! ആധുനിക നാഗരികത അതിന്റെ നിലനിൽപിനായി നിർമ്മിച്ചെടുത്ത മനുഷ്യബന്ധങ്ങളെ കാല്പനികമായും സുസ്ഥിരമായും ഊട്ടിയുറപ്പിക്കാനുള്ള ആഘോഷ ദിനങ്ങളിലൊന്ന്. മനുഷ്യാധിപത്യ ലോകത്തിൽ അനുവാര്യമായ സാമൂഹികതയെ വിളംബരം ചെയ്യുകയാണ്...
ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ പുസ്തക സമാഹാരമോ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന പതിനഞ്ചു കവിതകളോ ആയിരിക്കണം അയക്കേണ്ടത്. രചനകളോടൊപ്പം വയസ്സ്...
ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി
മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വർഷം ആഘോഷിക്കുന്ന വേളയിൽ ബാംഗ്ലൂർ വിദ്യരണ്യപുര കൈരളി കലാസമിതിയുടെ സാംസ്കാരിക മുഖമായ വികാസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഈ കൃതിചർച്ച ചെയ്യുന്നു. ഒക്ടോബർ 20 ഞായറാഴ്ച...
കത്തുന്നതിനാൽ കണ്ണുകളിൽ കാണുന്നത്
പ്രദീപ് രാമനാട്ടുകരആദ്യത്തെ ശ്രമം
മരിക്കാനായിരുന്നു
അപ്പോഴാണ്
അവൾ പ്രണയിച്ചത്
രണ്ടാമത്തേത്
ജീവിക്കാനായിരുന്നു
അപ്പോഴാണ്
അവൾ ഉപേക്ഷിച്ചത്രണ്ടു ശ്രമങ്ങർക്കിടയിൽ
കത്തുമ്പോൾ
ഒറ്റമരം
ആകാശം തൊടാനായുന്ന
ചിത്രം തെളിഞ്ഞു വരും
ഇലകൾ
നിനക്കു മാത്രം
കേൾക്കാനാവുന്ന താളത്തിൽ പിടയും
നീ നടന്നു പോകുമ്പോൾ
എനിക്കു മാത്രം
കേൾക്കാം
കണങ്കാലുകളിൽ പിണഞ്ഞ്
കാൽ വണ്ണകളിലൂടെ കയറി പോകുന്നത്മഴത്തുള്ളികൾ കൊണ്ട്
നിന്റെ കണ്ണുകൾ
തിളക്കത്തിന്റെ ഉടുപ്പു തുന്നുമ്പോൾ
നിലാവിന്റെ നിറമുള്ള...


