Homeസാഹിത്യം
സാഹിത്യം
പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു
പാലക്കാട്: സുല്‍ത്താന്‍ പേട്ടയിലെ ജില്ലാ പബ്ലിക് ലൈബ്രറിയില്‍ വെച്ച് നവംബര്‍ 10ന് രാവിലെ 10 മണിയ്ക്ക് പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. വിമര്‍ശകനും വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പലുമായ ഡോ. പി മുരളി പരിപാടിയുടെ...
‘ഇന്നി’ന്റെ കുമ്പസാരം…
കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ
വിശ്രമവേളകൾ
തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ,
ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ
കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ
'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി
വംശവും രോഷവും ഭാഗിച്ചെടുത്ത്
നരഭോജികളാവാൻ
മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ
അരിച്ചിറങ്ങുന്ന
നൈമിഷികതയുടെ
അരണ്ട വെളിച്ചം..
അതിൽ,
ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ
ചിരിയുടെ ചവറ്റുകൊട്ടകൾ..
അതിൽ...
പെരുന്നാൾ മൈതാനം
റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന
കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി
ഇരുട്ടിലേയ്ക്കുയരുന്ന
മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ
കേടുപറ്റി നിലയ്ക്കുന്ന
വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ
പാകപ്പെടാൻ ഭ്രമിക്കുന്ന
കരിവളകളായ്കാഞ്ചിവലിക്കാതെ
പൊട്ടുന്ന
ഒളിപ്പോരൊരുക്കത്തിനുള്ള
പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന
ചിലനേരങ്ങളിൽ
തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
കവി ചെമ്മനം ചാക്കോ അന്തരിച്ചു
കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിത്തിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ രാത്രി 11.50 ഓടെയായിരുന്നു അന്ത്യം.1926 മാർച്ച് 7-ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം...
ഒറ്റയാത്രികൻ
ചന്ദന എസ് ആനന്ദ്വളവു തിരിഞ്ഞു കഴിയുമ്പോൾ ആ അപരിചിതൻ ഒറ്റയ്ക്കായി.
എന്നിരുന്നാലും പ്രിയപ്പെട്ട യാത്രക്കാരൻ ജനാലക്കമ്പിയിൽ ചാരി കിടന്ന് കാറ്റു കൊള്ളുന്നുണ്ടായിരുന്നു.
ചാറ്റൽ മഴയുടെ കൊഞ്ചലും കുഴലുമായ് തൊട്ടു തഴുകിയങ്ങനെ.
ഓർമകളിലൂടെ മന്ദം മന്ദം, ഇളകിയൊഴുകി.
ആദ്യം കയറിയ...
സാഹിതി സാഹിത്യോത്സവം നാളെ മുതൽ; പെരുമാൾ മുരുകൻ പങ്കെടുക്കും
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല അന്തര്‍സര്‍വ്വകലാശാല സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. 'സാഹിതി' എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാർച്ച് 6, 7 തീയ്യതികളിൽ ക്യാമ്പസിൽ വെച്ചാണ് നടക്കുന്നത്. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ നാളെ...
ചായം
ജയേഷ് വെളേരി
ചായം പൂശിയിടത്താണ്
കണ്ണുകളുടക്കിയത്
കരിമഷിയാണെന്ന് തോന്നുമെങ്കിലും
കണ്ണിനു താഴെയായ് കുത്തുകൾചായം പൂശിയതാണെന്ന് തോന്നി
ദേഹം തൊടുമ്പോഴാണ്
ഇളകുന്നതാണ്
ചുരുണ്ടു കൂടിയതാണെന്ന്
ഓർമ്മപ്പെടുത്തിയത്ഒട്ടിച്ചേർന്നപ്പോഴാണ്
ചായം ഒന്നിപ്പിച്ചതാണെന്ന്
മനസ്സിലായത്
നടവഴിയിലും ഇരുളിലും
പിന്നാമ്പുറത്തും
ആകാശത്തും
അതേ ചായക്കൂട്ടുകൾകറുപ്പും ചുവപ്പും മഞ്ഞയും
നിറത്തിൽ ചായക്കൂട്ടുകൾ
കണ്ണിൽ കവിളിൽ
നെഞ്ചിൽ രോമ കൈകളിൽ..
ഓരോ ചായക്കുത്തുകളും
ഓരോ പ്രതീകങ്ങളായിരുന്നു
കോപത്തിന്റെ പ്രണയത്തിന്റെ
പ്രതീക്ഷയുടെ ചായങ്ങൾ..!ആത്മ ഓൺലൈനിലേക്ക്...
അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സംസ്ഥാന ദ്വിദിന കഥാ ക്യാമ്പ്
നാദാപുരം: അക്ബര്‍ കക്കട്ടിലിന്റ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അമ്പലകുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയം യുവകഥാകൃത്തുക്കള്‍ക്കായി സംസ്ഥാന തലത്തില്‍ ദ്വിദിന കഥാ ക്യാമ്പ് സംഘടിപ്പിക്കുന്നു. അക്ബര്‍ കക്കട്ടില്‍ അധ്യാപനം നടത്തിയ വട്ടോളി നാഷണല്‍...
റാപ്സോഡി ഓഫ് വിന്റർ
സിജു കൊട്ടാരത്തിൽ ജോസ്വരിക,
സ്കാൻഡിനേവിയൻ കന്യാവനങ്ങളിൽ മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ
തീവ്രശൈത്യത്തിന്റെ
വർത്തുള തുരംഗത്തിലൂടെ
എന്റെ മഞ്ഞുകൂടാരത്തിൽ നീ പ്രവേശിക്കുക.ഉറഞ്ഞുപോയ തടാകത്തിന്റെ മറുകരയിൽ റെയ്ൻഡിയറുകൾ കുളമ്പുകളാഴ്ത്തിയ
ഒറ്റയടിപ്പാതക്കരികെ
ശൈത്യം കുടിച്ച് സമാധിയിലാണ്ട
പൈൻ മരത്തിന്റെ സൂചിയിലകളിൽ
നീ, കാടും മഞ്ഞും ഇണചേരുന്ന ശീൽക്കാരം
ശ്രവിക്കുക.വരിക
ഇവിടെ,...
കവിതയിലമരണം
രതീഷ് കുമാര്‍ സി. പി.ആകാശം മുട്ടി നിന്ന,
ഇത്ര നാളും അന്നം തന്ന
കവിതയിൽ നിന്നും
താഴെയൊഴുകുന്ന
മറ്റൊരു കവിതയിലേക്കിറങ്ങണം.അവസാനകാറ്റിലൂഞ്ഞാലാടിയാടി..
ശരീരം പാതിയോളം
അടിയിലേക്കെത്തുമ്പോൾ
അടിവയറ്റിലേൽക്കുന്ന
മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ വാക്കുകൾ മരവിക്കണം.നെഞ്ഞോളമെത്തുമ്പോൾ
കൂടുകെട്ടിപ്പാർത്ത
സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത് കടലാസ്സു തോണികളാക്കി ചുറ്റും വലുതായിവലുതായി, ദൂരേക്ക് പോകുന്ന വൃത്തങ്ങളിലൂടെ...


