‘മലയാളമണ്ഡലം’ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം

0
585

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 2018 – 19 വര്‍ഷത്തെ ‘മലയാളമണ്ഡലം’ പ്രവര്‍ത്തനങ്ങള്‍ക്ക് റവ. മുള്ളര്‍ ഓഡിറ്റോറിയത്തില്‍ ആരംഭമായി. ജയപാല്‍ സാമുവല്‍ സക്കായ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജിലെ മലയാള വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും വിരമിച്ച അധ്യാപകരും അടങ്ങുന്ന കൂട്ടായ്മയാണ് മലയാളമണ്ഡലം. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും അഭിവൃദ്ധിക്കായി പരിശ്രമിക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ അക്കാദമിക വര്‍ഷം ബിരുദ തലത്തിലും ബിരുദാനന്തര തലത്തിലും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും 2017ലെ മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നക്ഷത്രയെയും ചടങ്ങില്‍ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് ഇരിങ്ങല്‍ കൃഷ്ണന്‍ ‘മലയാളകവിതയുടെ സൗന്ദര്യലോകം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് മാന്ത്രികന്‍ രാജീവ് മേമുണ്ടയുടെ മായാജാല പ്രകടനവും നടന്നു. കൂടാതെ വ്യാഴക്കൂട്ടം കലാവേദിയുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മലയാള മണ്ഡലം സെക്രട്ടറി മുഹമ്മദ് സാബിത്, നിധുന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here