മണിദാസ് പയ്യോളി

അഭിനേതാവ്, മിമിക്രി ആർട്ടിസ്റ്റ്
കോഴിക്കോട്

എന്നെന്നേക്കുമായി നിലച്ചെന്ന് കരുതിയ മണിനാദം മരണമില്ലാതെ മുഴങ്ങിക്കൊണ്ടിരിക്കുകയാണ് മണിദാസിലൂടെ. അഭിനയത്തിലും അനുകരണകലയിലും മികവുറ്റ കലാകാരനായ മണിദാസ് പയ്യോളി, കലാഭവൻ മണിയുടെ ശബ്ദ-രൂപ സാദൃശ്യത്താൽ അനുകരണകലയിൽ ശ്രദ്ധേയനാവുകയും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരിക്കുന്നു.

പഠനവും വ്യക്തിജീവിതവും

കേശവൻ - കല്യാണി ദമ്പതികളുടെ മകനായി 1978 ഡിസംബർ 1ന് ജനനം. തുറയൂർ BTMHSൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 18വർഷമായി കലാരംഗത്ത് നിറസാന്നിധ്യമാണ്. 

ജീവിതപങ്കാളി: റീജ
മകൾ: അമന്ന ദാസ്
സഹോദരങ്ങൾ: ദാമോദരൻ, ബാബു, ഇന്ദിര, ശോഭ, സഹദേവൻ

പ്രധാന പ്രൊജക്റ്റുകൾ, പരിപാടികൾ

കലാഭവൻ മണിയുടെ വേഷങ്ങൾ ചെയ്ത് കലാരംഗത്തേക്ക് പ്രവേശിച്ച മണിദാസ് 2000ത്തോളം വേദികളിൽ മണിയുടെ ‘അപരനാ'യി ജീവിച്ചു. അഭിനയം മാത്രമല്ല കലാഭവൻ മണി സ്റ്റൈലിലുള്ള നാടൻപാട്ടും മണിദാസിന് അനായാസം വഴങ്ങുന്നതാണ്.

മിമിക്രി, നാടൻപാട്ട്, ഫിഗർഷോ എന്നിവയിൽ കഴിവ് തെളിയിച്ച മണിദാസ് കലാഭവൻ മണിയുടെ നാടൻപാട്ടുകളും വ്യത്യസ്ത രൂപഭാവങ്ങളും 'മണി മാന്‍ ഷോ' എന്ന പരിപാടിയിലൂടെ അവതരിപ്പിച്ചു പോരുന്നു.

സിനിമകളിലും തന്റെ നടനവൈഭവം പ്രകടമാക്കിയിട്ടുണ്ട്. സുഹൃത്തായ രജീഷ്.കെ.സൂര്യയിലൂടെയാണ് അഭിനയത്തിലേക്കും ശേഷം സിനിമയിലേക്കുമുള്ള കടന്നുവരവ്.

കൈരളി TV സംപ്രേഷണം ചെയ്ത 'വിവൽ മിമിക്സ് 2010' ലെ 50 പവൻ സ്വർണത്തിനർഹരായ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

ഏഷ്യാനെറ്റ് 'കോമഡി എക്സ്പ്രസ്സി’ൽ പങ്കെടുത്തിട്ടുണ്ട്. തീവണ്ടി എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ചു.

മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യു എന്ന വിദ്യാർഥിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ‘പത്മവ്യൂഹത്തിലെ അഭിമന്യു' എന്ന സിനിമയിൽ നല്ലൊരു വേഷം ചെയ്യുന്നു. വടക്കുംനാഥന്റെ വളപ്പൊട്ട് എന്ന ചിത്രത്തിൽ പ്രധാന വില്ലൻ വേഷം ചെയ്യാൻ പോവുന്നു.

പുരസ്കാരങ്ങൾ, അംഗീകാരങ്ങൾ

മുംബൈ കൾച്ചറൽ സെന്റർ അവാർഡ്, 2016
നാഷണൽ ചൈൾഡ് ഡെവലപ്പ്മെന്റ് അവാർഡ്, 2016
കലാഭവൻ മണി മണിരത്ന അവാർഡ്, 2018
കെ.പി ഉമ്മർ സ്മാരക അവാർഡ്, കണ്ണൂർ, 2018
എ.ടി അബു അവാർഡ്, പെരിന്തല്‍മണ്ണ,  2018

വിവിധ പരിപാടികളുടെ ഭാഗമായി ദുബൈ, ഖത്തർ, ബഹറെയ്ൻ, ഷാർജ, ഒമാൻ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ARPU (Arts Related Professional Union) പ്രസിഡന്റാണ് (വടകര). 

കലാപരമായ കഴിവുകളെ അഭ്യസിപ്പിക്കുന്നതിന് വേണ്ടി പയ്യോളിയില്‍ മണിനാദം സ്കൂൾ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ്‌ എന്ന സ്ഥാപനം നടത്തി വരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് അവിടെ കല പരിശീലനം നല്‍കി വരുന്നു. 

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്.  വിവിധ കലാപരിപാടികളിലൂടെ ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ജീവിക്കുന്നവരുടെ സാന്ത്വനത്തിനായി ഉപയോഗിക്കുന്നു.

Manidas Payyoli

Actor, Mimicry Artist
Payyoli, Kozhikode.

Manidas Payyoli, a well talented mimicry artist, who is noted for his imitation of Kalabhavan Mani. The memories of Kalabhavan Mani are once more ignited by this gifted artist.

Education and Personal life

He was born to Keshavan and Kalyani, on 1st December 1978. He is active in the field of acting for 18 years. Earned his school education from BTMHS school, Thurayur. 

Spouse : Reeja
Child: Amanna Das
Siblings: Damodaran, Babu, Indira, Shoba, Sahadevan

Major Projects and Programs

He began his journey, by acting and singing like Kalabhavan Mani, and he did the same on about 2000 stages. Showed his talents in the fields of mimicry, folk songs and figure show, and is presenting 'Mani Man Show', comprising the songs and acts in the style of Kalabhavan Mani. He started his career as an actor on the stage and in cinemas through his friend Rajeesh K Surya.

Manidas Payyoli, Was the captain of Vivels Mimics 2010 gold-winning team, telecasted in Kairali TV. Participated in Asianet Comedy Express. Debuted in film industry through 'Theevandi’. He is acting a good role in ‘Pathmavyuhathile Abhimanyu’ a film based on the story of Abhimanyu who was martyred in Maharajas College. His upcoming project is ‘Vadakkumnathante Valappottu’.

Awards and Recognitions

Mumbai Cultural Centre Award, 2016
National Child Development Award, 2016
Kalabhavan Mani Manirathna Award, 2018

KP Ummer Smaraka Award, Kannur, 2018
Kannur AT Abu Award, Perinthalmanna, 2018

He visited Dubai, Qatar, Bahrain, Sharjah and Oman for participating in different programs. Manidas is the President of ARPU (Arts Related Professional Union) Vadakara. He is running Maninadam School of Performing Arts, to enrich the art skill of newer generation. There are providing free training to economically backward students.

He is a generous philanthropist. Manidas contribute the money gained from different programs and provide economic support for those who are deserved. 

Reach out at:

Elavanakoni(H)
Payyoli Bazar,
Thurayoor, Kozhikode
Mobile: 9744930046
maninadamply@gmail.com

കോമഡി ഉത്സവം വൈറൽ വീഡിയോ

കലാഭവൻ മണിയായി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു മണിദാസ്!!! ശരിക്കും ഞെട്ടിച്ച് കളഞ്ഞു❤✌👏 #ComedyUtsavam #ViralCuts #NorthRepublic

Posted by Flowers TV on Wednesday, September 19, 2018
മിമിക്രി താരം മണിദാസ് മോണിംഗ് ഷോയില്‍

കലാഭവൻ മണിയുടെ 'അപര'ൻ, മണിദാസ് പയ്യോളി മോണിംഗ് ഷോയിൽ..അവതരണം : സിറാജ് പള്ളിക്കരക്യാമറ ,എഡിറ്റ് : ജോമോൻ

Posted by MediaOne Bahrain on Sunday, May 20, 2018

 


ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :
ബന്ധപ്പെടുക: 9539516176, 9048312239, 9846152292

Leave a Reply

Your email address will not be published. Required fields are marked *