Homeസാഹിത്യം
സാഹിത്യം
കെ എസ് ബിമൽ സ്മാരക കാവ്യപുരസ്കാരം ഇ സന്ധ്യയ്ക്ക്
എടച്ചേരി - രാഷ്ട്രീയ സാമൂഹ്യ സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെ.എസ് ബിമലിന്റെ സ്മരണക്കായി എടച്ചേരി വിജയ കലാവേദി ആന്റ് ഗ്രന്ഥാലയം ഏർപ്പെടുത്തിയ 2020 ലെ കാവ്യ പുരസ്കാരത്തിന് ഇ സന്ധ്യ അർഹയായി. പതിനായിരം രൂപയും...
ഉള്ളുറക്കം
എം. ജീവേഷ്എല്ലാം
ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ
ഉറങ്ങാൻ കിടക്കുന്നു.കവിത
അയാൾക്ക് ചൂടുവെള്ളമാറ്റിവെക്കുന്നു,
പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു,
പാട്ടു പാടികൊടുക്കുന്നു,
നെറ്റിയിൽ തൊട്ടുനോക്കുന്നു
ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക്
അയാൾ ഞെട്ടുന്നു,
കവിതയെ തിരഞ്ഞുനോക്കുന്നു,
മൺകൂജയിൽ നിന്ന്
ഇത്തിരി തൊണ്ടയിലേക്ക്
കമിഴ്ത്താൻ ശ്രമിക്കുന്നു,
പുതപ്പ്
പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ
മേശപ്പുറത്തു കിടക്കുന്ന
പുസ്തകമെടുക്കുന്നു,
കവിതയെ തൊട്ടുനോക്കുന്നു,
ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ
തിരിച്ചും മറിച്ചുമുള്ള
പെരുക്കത്തിനിടയിൽ
ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...
ഇന്ത്യ 350 സി സി : മലയാളത്തിലെ ആദ്യ ബുള്ളറ്റ് യാത്രാവിവരണം
പുസ്തക പരിചയം
ഇന്ത്യ 350 സി സി : ഷെരീഫ് ചുങ്കത്തറഒരു അത്ഭുത സഞ്ചാരി കഥ പറയുമ്പോൾ
| അബ്ദുല്‍ റഷീദ്“ചെന്നെത്തുന്ന എല്ലാ ദേശങ്ങളും ഏതെങ്കിലും വിധത്തിൽ നമ്മുടെ ആത്മാവിന്റെ ഭാഗമാകുന്നുണ്ട്.” എന്നെഴുതിയത് ഇന്ത്യൻ സാഹിത്യപ്രതിഭയായ...
ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
മലയാളത്തിലെ ശാസ്ത്ര സാഹിത്യകാരന്‍മാര്‍ക്കായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നല്‍കുന്ന 2017-ലെ ശാസ്ത്രപുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ശാസ്ത്രസാഹിത്യകൃതികളുടെ വിഭാഗത്തില്‍...
കോഴിക്കോട് കവിതക്കായി ഒരു ദിനം
കോഴിക്കോട്: ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ ഭാഗമായി കവിതക്കായി ഒരു ദിനമൊരുങ്ങുന്നു. 'കവിതപ്പകൽ' എന്ന് പേര് നല്‍കിയിരിക്കുന്ന ചടങ്ങ് തമിഴ് കവയിത്രി സൽമ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 12 ഞായറാഴ്ച രണ്ടര മണി മുതൽ രാത്രി...
ലാസ്റ്റ് വിഷ്
ആരതി ജഹനാര
അഞ്ചേകാലിനേ എണീക്കും
അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..പതിവില്ലാതെ പത്തിരിയുണ്ടാക്കി
തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു
പഞ്ചസാരേമിട്ട് പയ്യെ തിന്നും.
അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും.
ഇനി നിറയെ സമയമാണല്ലോ ഉള്ളെ
എന്നങ്ങ് നെടുവീർപ്പിടും.മുറി മുഴുവൻ അടിച്ചുതൂത്തിടും
നാലാള് വന്നാൽ കാണാൻ...
സെര്‍വാന്റിസും ഷേക്‌സ്പിയറും: പ്രഭാഷണ പരമ്പര
കോഴിക്കോട്: അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. ആഗസ്റ്റ് അഞ്ചിന് വൈകിട്ട് 3 മണിയ്ക്ക് വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് പ്രഭാഷണ പരിപാടി ആരംഭിക്കും. മൊകേരി...
യൂസഫലി കേച്ചരി സാഹിതി അവാര്‍ഡ് ബി. മുരളിക്ക്
തൃശ്ശൂര്‍: സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ യൂസഫലി കേച്ചേരി സാഹിതി പുരസ്കാരം കഥാകൃത്ത് ബി. മുരളിക്ക്.21-ന് അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങളില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ബൈസിക്കിള്‍ റിയലിസം എന്ന കഥാ സമാഹാരത്തിനാണ് അവാര്‍ഡ്.
ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ പുസ്തക സമാഹാരമോ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന പതിനഞ്ചു കവിതകളോ ആയിരിക്കണം അയക്കേണ്ടത്. രചനകളോടൊപ്പം വയസ്സ്...
സ്വർഗരാജ്യം
നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്
ഒന്നാവുന്നത്?അവയെ
വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും
മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി
മാറ്റണം.തമ്മിൽ ഒരു ധമനിയുടെ
ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്
ഈ നീളം?കോശങ്ങളെന്തിന്
ഇത്രയധികം?വരത്തരെന്ന പേരിട്ടു
വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ
ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം
പണിയണം.സൂര്യനൊരിക്കലും
അസ്തമിക്കാത്തയൊന്ന്.


