സെര്‍വാന്റിസും ഷേക്‌സ്പിയറും: പ്രഭാഷണ പരമ്പര

0
704

കോഴിക്കോട്: അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. ആഗസ്റ്റ് അഞ്ചിന് വൈകിട്ട് 3 മണിയ്ക്ക് വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് പ്രഭാഷണ പരിപാടി ആരംഭിക്കും. മൊകേരി ഗവ. കോളേജ് അസി. പ്രൊഫ. അരുണ്‍ലാല്‍ മൊകേരിയാണ് ‘നൂറ്റാണ്ടുകള്‍ നീണ്ട നിഴലുകള്‍: സെര്‍വാന്റിസും ഷേക്‌സ്പിയറും’ എന്ന വിഷയത്തില്‍ സംസാരിക്കുന്നത്. ലോക ക്ലാസിക്കല്‍ സാഹിത്യ കൃതികളെ അവലംബിച്ച് നടക്കുന്ന പ്രഭാഷണ പരമ്പര 2018 ഡിസംബര്‍ വരെയുളള എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചകളിലായാണ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here