Homeസാഹിത്യം
സാഹിത്യം
കവിയുടെ മരണം
ഫലാലു റഹ്മാൻ പുന്നപ്പാലവാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു, ആരോ വരാനുള്ളതുപോലെ.ഇളം തെന്നൽ വീശുന്നുണ്ട്
കാറ്റിൽ പാതിര പൂക്കളുടെ, പാരിജാതത്തിന്റെ സുഖമുള്ള ഗന്ധംനിശായാമങ്ങൾ പതിയെ ഊർന്നു വീഴുന്നു
മിഴികളടഞ്ഞിരിക്കുന്നുനെഞ്ചിൽ ജിബ്രാന്റെ ഭ്രാന്തൻ പാതി മയങ്ങി തുടങ്ങി
ഗ്രാമഫോണിൽ റഫി പതിഞ്ഞ...
പൊടുന്നനെ അവർ…
ബിനീഷ് പുതുപ്പണംആരെയും കാത്തിരിക്കാനില്ലാതെ
വിരസമാം വൈന്നേരമൊരിക്കൽ
അവളങ്ങിനെയിരിക്കുന്ന നേരം
നെഞ്ചുലച്ച് കടന്നു വരുന്നു ഒരാൾ.ആലയിൽക്കിടക്കുoപൈക്കുട്ടി
പരിചയം ഭാവിച്ച് തലകുലുക്കുന്നു.
മുറ്റത്തുകളിക്കുന്ന പേരക്കുട്ടികൾ
ആരെന്നറിയാതെ ചിണുങ്ങുന്നു.പെട്ടന്നു കടന്നു വന്ന
ഓർമയുടെ വെയിലേറ്റ്
അവളുടെ കണ്ണിലെ
ആകാശം തെളിയുന്നു.
കാലം ചുളിവു ചുട്ടികൾ കുത്തിയ മുഖത്ത്
നേരം പരപരാ വെളുത്ത പോലെ
പുഞ്ചിരി...
ഒരു പുനർജ്ജന്മം
വൈശാഖ് വി.പിഎന്റെ ഓർമകളിൽ,
ജീർണിച്ച മസ്തിഷ്കത്തില്‍,
തണുത്തുറഞ്ഞ ഞരമ്പുകളിൽ,
ചിതലെടുത്ത ഓർമകളിൽ,
നീ പിന്നെയും ജനിക്കുകയാണ്
ഞാൻ തൊടുമ്പോഴെല്ലാം
നീ ഉണരുകയാണ്.എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.ഈ മനുഷ്യൻ
ഒടുവിൽ കണ്ടുമുട്ടിയത്
നിന്നെയായിരുന്നു.
ആദ്യമായി കണ്ടതൊന്നും
ഓർമിപ്പിക്കരുത്.
ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്.
ക്ഷതമേല്പികേണ്ടത്
എന്റെ വിരലുകളിലാണ്.നീ തൊട്ടപ്പോഴാണ്
ഞാൻ ആകാശത്തിലേക്ക് പറന്നത്.
നീ തൊട്ടപ്പോഴാണ്
ഞാൻ വേരുറച്ചു പടർന്നത്.
നീ...
പ്രണയദംശം
രഗില സജിചൂട് താങ്ങാതെ
മാളം വിട്ടിറങ്ങിയ ഒരു പാമ്പ്
വീട്ടിലേക്കിഴഞ്ഞു വന്നു.മറ്റാരെങ്കിലും കണ്ടാൽ
കൊന്നുകളഞ്ഞേക്കുമതിനെയെന്ന്
പേടിച്ച്
വാഷ്ബേസിന്റെ ഇടുക്കിലോ
മൺകൂജയുടെ വിണ്ട വക്കിലോ
ഞാനതിനെ തിരുകി വച്ചു.
കുട്ടികളുമവനും പോയ്ക്കഴിയുമ്പോൾ
പുറത്തേക്ക് വരട്ടേ എന്നനുവാദത്തിന്
പാമ്പ് തല നീട്ടും.ജനലഴികളിൽ പിണഞ്ഞ്
ആകാശത്തേക്ക് നോക്കാൻ കൊതിക്കും സർപ്പത്തെ കവിതയിലേക്ക്
ക്ഷണിച്ചു.നീ നട്ട...
കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകം 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
നുറുങ്ങു കവിതകളിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ കുഞ്ഞുണ്ണിമാഷിന് ജന്മനാടായ വലപ്പാട് സ്മാരകം ഒരുങ്ങി. വലപ്പാട് അതിയാരത്ത് തറവാടിനടുത്തായി നിർമ്മിച്ച സ്മാരകം സെപ്റ്റംബർ 23 രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...
ജിനേഷ് മടപ്പള്ളി അനുസ്മരണവും പുസ്തക പ്രകാശനവും
ജിനേഷ് മടപ്പള്ളി അനുസ്മരണവും പുസ്തക പ്രകാശനവും ജൂണ്‍ 10-ന് 3 മണിക്ക് വടകര ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ജിനേഷിന്റെ "വിള്ളല്‍" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്, ജിനീഷിന്റെ...
ഒരു നുണക്കഥ
സുനിത ഗണേഷ്ഇങ്ങനെ നടന്നോണ്ടിരിക്കുമ്പോൾ
പെട്ടെന്ന് എന്നെ
കാണാതെയാവണം.
നിന്റെ കൈയിൽ മുറുക്കിപ്പിടിച്ച
എന്റെ കൈ കാണാതെ
നീ അമ്പരക്കണം...
ജീവനേ നീയെവിടെയെന്നു
തേടണം...എണ്ണ തേക്കാത്ത നിന്റെ
കാടൻ മുടിയിഴകൾ
എന്റെ വിരലിനായി
എഴുന്നു നിൽക്കണം...നിന്റെ ഹൃദയ ഭിത്തികളിൽ
ചോര ആഞ്ഞിടിക്കണം.
അപ്പോൾ നീ ഓടുകയായിരിക്കും...
കല്ലുമതിലുകൾക്കിടയിലുള്ള
നൂലുവഴിയിലൂടെ,
നിന്റെ ശരീരം ചിലപ്പോൾ
കൽവേലി തട്ടി മുറിഞ്ഞേക്കാം.
എനിക്ക്...
കൊറോണ ക്വാറന്റയിൻ കാലവും പുസ്തകലോകം സമൂഹമാധ്യമ കൂട്ടായ്മകളും
ഗീതു ജിനൻമലയാള ഭാഷാ സാഹിത്യ ഗവേഷകർക്കും അധ്യാപകർക്കും പ്രബന്ധരചനകൾക്കൊരു വേദി. വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, പ്രവാസികൾക്കും,നവാഗത എഴുത്തുകാർക്കും കൊറോണക്കാലത്തെ സർഗാത്മക രചനകൾ പ്രസിദ്ധീകരിക്കുവാൻ ഒരിടം. അഞ്ച് വയസ്സു മുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് കുട്ടിപ്പട്ടാളം...
മണ്‍സൂണ്‍ പുസ്തകോത്സവം ഒരുക്കി മാതൃഭൂമി ബുക്‌സ്
തൃശ്ശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ മാതൃഭൂമി ബുക്‌സിന്റെ നേതൃത്വത്തില്‍ മണ്‍സൂണ്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ജൂണ്‍ 30ന് വൈകിട്ട് ആറ് മണിയ്ക്ക് എഡിജിപി ബി സന്ധ്യ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രമുഖ പ്രസാധകരുടെ...
കള്ളർ വരുന്നു, കണ്ണൂരില്‍
കണ്ണൂര്‍: അന്താരാഷ്ട്ര സൈദ്ധാന്തികനും സാഹിത്യ വിമർശകനുമായ ജോനഥൻ ഡി. കള്ളർ ആദ്യമായി ഇന്ത്യയില്‍. കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന കൊളോക്യത്തോട് അനുബന്ധിച്ചാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ജനുവരി 31, ഫെബ്രവരി 1, 2...


