Homeസാഹിത്യം

സാഹിത്യം

കാവ്യോന്മാദത്തിന്റെ ഓടക്കുഴൽ

ലേഖനം സജയ്.കെ.വി മലയാളകാല്പനികതയുടെ പാരമ്യമായിരുന്നു ചങ്ങമ്പുഴക്കവിത. അനിയന്ത്രിതവും ധൂർത്തവും വന്യവുമായിരുന്നു അത്. സംയമമല്ല, അസംയമമായിരുന്നു ആ കവിതയുടെ, കവിയുടെയും, മുഖമുദ്ര. യവനപുരാണത്തിൽ,' ഹിപ്പോക്രീൻ' എന്ന ജലധാരയെക്കുറിച്ചു പറയുന്നുണ്ട്. കാവ്യദേവതയുടെ പവിത്രതീർത്ഥവും കാവ്യ പ്രചോദനത്തിന്റെ പ്രതീകവുമാണത്. 'പെഗാസസ്'...

‘പരദേശിയുടെ ജാലകം’ പ്രകാശനം ചെയ്തു

കോഴിക്കോട്: ഫേസ്ബുക്ക് എഴുത്തുകളിലൂടെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരന്‍ നജീബ് മൂടാടിയുടെ ‘പരദേശിയുടെ ജാലകം’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം ജനവരി 27 ശനിയാഴ്ച്ച കോഴിക്കോട് അളകാപുരിയില്‍ വെച്ച് നടന്നു. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവില്‍ നിന്ന്...

കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്

മണലൂര്‍ യുവജനസമിതി പൊതുവായനശാല കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്. സെപ്റ്റംബർ 30 ഞായറാഴ്ച ഉച്ചക്ക് 1. 30 മുതൽ തൃശ്ശൂർ ജവഹർ ബാലഭവനിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം...

ലവ് ട്രയാങ്കിൾ

ഹബ്രൂഷ് അയാൾ  രണ്ടു മുഖങ്ങളെയും കൈവെള്ളയിലൊതുക്കി നീരുറവ പോലെ കുടിച്ചു. അയാളുടെ കുതിച്ചുവരുന്ന പ്രണയത്തിൽ റൂത്തും അന്നയും വെള്ളച്ചാട്ടത്തിൽ നനയുന്ന പോലെ നിന്നു. ജലം ജലത്തിനോടെന്ന പോലെ മൂവരും പരസ്പരം അതിരുകളില്ലാത്തവരായി. ത്രികോണാകൃതിയിലുള്ള നക്ഷത്രം പോലെ കിടന്നു ആകാശം നോക്കി ചിരി പറഞ്ഞു. ഒരാൾ മറ്റൊരാൾക്കു ഊട്ടിക്കൊടുത്തു മൂവരും അത്താഴം കഴിച്ചു. ഒറ്റകസേരയിൽ...

ഉറക്കത്തിന്റെ പര്യായപദങ്ങൾ

കെ എസ്‌ കൃഷ്ണകുമാർപ്രാർത്ഥിക്കാൻ ഒന്നുമില്ലാത്തവൻ വേഗം ഉറങ്ങിപ്പോകും. നേരത്തെ ചെന്ന് അനുഗ്രഹങ്ങളൊന്നും വാങ്ങാനില്ലാത്തതിനാലാകാം പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ അന്നത്തെ എല്ലാ കണക്കുകളും കൂട്ടിത്തീർന്ന് ചിലർ ഉറങ്ങുമ്പോഴേക്കും പാതിരാ കടന്നിരിക്കും, നടുനിവർത്തുമ്പോഴേക്കും പൂങ്കോഴി ഉണർത്തും, ഉണരാനായി.പകുതിയിൽ ഞെട്ടിയുണരുന്നവരുടെ കാര്യമാണു ഏറ്റവും കഷ്ടം, പിന്നെ ഒട്ടുമുറങ്ങാനാകാതെ അവർ പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും ചാഞ്ഞും ചെരിഞ്ഞും പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും നന്നായി ഉറക്കം അഭിനയിച്ചങ്ങനെ കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌, ഒരോളത്തിലങ്ങനെ രാത്രിയുടെ മുകളിൽ നേരം വെളുക്കും വരെ അവർ പൊന്തികിടക്കും, ബോട്ടിന്റെ പുക...

കവിതയുടെ വാതില്‍: കവിത ക്യാമ്പ്‌

തനിമ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘കവിതയുടെ വാതില്‍’ എന്ന തലക്കെട്ടില്‍ രണ്ടുദിവസത്തെ കവിത പഠന ശില്പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 21, 22 തിയ്യതികളില്‍ പട്ടാമ്പിയിലാണ് ക്യാമ്പ്‌ നടക്കുക. 18 വയസ്സു...

ഇമ്മിണി ബല്ല്യ എഴുത്ത്

നിധിന്‍ വി.എന്‍.സ്വ- അനുഭവങ്ങളുടെ ചൂടും ചൂരുമാണ് ആവിഷ്കാരത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്റെ രീതി. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വന്തം ഭാഷയില്‍ രചനകള്‍ നടത്തുക വഴി തന്റെ കഥാപാത്രങ്ങളെ വ്യത്യസ്തരാക്കാന്‍ ബഷീറിനു കഴിഞ്ഞു. സാധാരണക്കാരില്‍...

പ്രണയഹരിതകം

അനൂപ് വി. എസ്.നിന്റെ മുടിയിഴകളിൽ മുത്തുകോർക്കാൻ തുടങ്ങിയ വസന്തകാലരാത്രിയിലാണ് ഞാൻ നിന്നെ ചിഹിരോ എന്ന് വിളിച്ചത്. മുടിയിഴകൾ ചേർത്തുവച്ച കറുത്ത നൂലിൽ നിന്റെ മുടിനിറയെ മുത്തുകൾ നിറഞ്ഞുനിന്നു. നീയെഴുന്നേറ്റപ്പോൾ നിലത്തേക്കുവീണ് മുത്തുകൾ നൃത്തം ചെയ്യുമ്പോൾ, അതിൽ ചിലത് നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന് താഴേക്ക് തെറിക്കുമ്പോൾ, നിന്റെ ഉള്ളംകൈയിൽ ഒരു മുത്ത് ചേർത്തുവച്ച് എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച് കാറ്റുപോലെ വിളിച്ചതാണ്, ചിഹിരോ.നിന്റെ...

തിരുമുറിവുകളുടെ ഭാഷ

മറിയംഅടുക്കള ഒരു തിരുഹൃദയമാണ്, അവൾ അതിലെ ഉണങ്ങാത്ത മുറിവുംതിളച്ചുതൂവുന്ന കഞ്ഞിക്കലത്തിൽ പിടഞ്ഞുമരിക്കുന്നുണ്ട് കണ്ണീർത്തുള്ളിതേച്ചുമിനുക്കിയ പാത്രത്തിന്റെ നടുവിൽ വറുത്തുവച്ചിട്ടുണ്ട് ഒരു സ്വപ്നമൽസ്യംപടിവാതിൽക്കൽ എത്തിനോക്കി പമ്മിനിൽപ്പുണ്ട് ഒരു തേങ്ങൽചിരവയിലിരുന്ന് ആർത്തുപെയ്യുന്നു പണ്ടെന്നോ പഠിച്ച ഗുണനപ്പട്ടികകൾഅതിരാവിലെ അടിച്ചുവാരിക്കളഞ്ഞത് അരയാതെകിടന്ന ചില ഉൾവിളികളാണ്തൊടിവക്കിലെ കിണറ്റിൻകരയിൽനിന്നും നനഞ്ഞിറങ്ങിവന്നത്...

നിഴലിനോട്

റോഷ്‌ന അബ്ദുൽ സലാംമരണം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞിട്ടല്ലേ എല്ലാരും നിന്റെ കൂടെ വന്നത് .എന്നിട്ട്, വെയിൽ വന്നപ്പോൾ നീ എന്തിനാ കാൽകീഴിലൊളിച്ചത്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp)
spot_imgspot_img