Homeസാഹിത്യം
സാഹിത്യം
ചായം
ജയേഷ് വെളേരി
ചായം പൂശിയിടത്താണ്
കണ്ണുകളുടക്കിയത്
കരിമഷിയാണെന്ന് തോന്നുമെങ്കിലും
കണ്ണിനു താഴെയായ് കുത്തുകൾചായം പൂശിയതാണെന്ന് തോന്നി
ദേഹം തൊടുമ്പോഴാണ്
ഇളകുന്നതാണ്
ചുരുണ്ടു കൂടിയതാണെന്ന്
ഓർമ്മപ്പെടുത്തിയത്ഒട്ടിച്ചേർന്നപ്പോഴാണ്
ചായം ഒന്നിപ്പിച്ചതാണെന്ന്
മനസ്സിലായത്
നടവഴിയിലും ഇരുളിലും
പിന്നാമ്പുറത്തും
ആകാശത്തും
അതേ ചായക്കൂട്ടുകൾകറുപ്പും ചുവപ്പും മഞ്ഞയും
നിറത്തിൽ ചായക്കൂട്ടുകൾ
കണ്ണിൽ കവിളിൽ
നെഞ്ചിൽ രോമ കൈകളിൽ..
ഓരോ ചായക്കുത്തുകളും
ഓരോ പ്രതീകങ്ങളായിരുന്നു
കോപത്തിന്റെ പ്രണയത്തിന്റെ
പ്രതീക്ഷയുടെ ചായങ്ങൾ..!ആത്മ ഓൺലൈനിലേക്ക്...
1976 മാർച്ച് 1
സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ
ചെയ്ത രാത്രിയിലാണ്
എന്റെ കവിത
പൂർത്തിയായത്.പിറവിയെടുക്കുവോളം
വെടിയേറ്റു വീണെങ്കിലും
എന്റെ കവിതയ്ക്ക്
ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട
എന്റെ കവിതയ്ക്ക്
നിലവിളിക്കാൻ
കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ
കൊതിച്ച കാക്കിയ്ക്ക്
എന്റെ കവിത
വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും
കാൽവെള്ളയിൽ
ലാത്തി അടിച്ചമർത്തിയപ്പോഴും
എന്റെ കവിത
അതിജീവനത്തിന്റെ
കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും
രോമം പറിച്ചെടുത്തപ്പോഴും
എന്റെ കവിത
ആദിപോരാട്ടത്തിന്റെ
ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ
ഭിത്തിയിൽ എന്റെ
കവിത രകതം
തുപ്പിയപ്പോൾ
പൊഴിഞ്ഞ പല്ലുകൾ
നിലത്തുനിന്നു
മഹാത്മാവിനെ...
രണ്ടു കവിതകള്‍
കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും
ജീവിതം പോലെ
പരപ്പാര്‍ന്ന കടലിന്റെ
സ്വപ്‌നങ്ങള്‍ കുറുക്കി
കുറുക്കി
തുടങ്ങുമ്പോഴാണ്
ഉപ്പിന്റെ രുചിയറിഞ്ഞതും
എന്റെ ശരീരം പല
വിപ്ലവങ്ങൾക്ക്
സന്നദ്ധമായിത്തുടങ്ങിയതും.
................................................................വെള്ളം ചേര്‍ത്ത് കുഴച്ച്
മയപ്പെടുത്തുമ്പോഴും മധുരം
ചേര്‍ത്തെന്നെ
ലഹരിപിടിപ്പിച്ചപ്പോഴും
നിനക്കാവശ്യമായ
പരുവത്തിലാക്കി
മാറ്റിയെടുത്തപ്പോഴും
എണ്ണയില്‍
മുക്കി കുളിപ്പിച്ച്
കയറ്റുമ്പോഴും
ഞാന്‍ അറിഞ്ഞിരുന്നതേയില്ല
നിന്റെ രുചി ഭേദങ്ങളെ
തൃപ്തിപ്പെടുത്താനാണ്
ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
പഴയകാല പാട്ടുകള്‍ക്ക് ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കരുത്തുണ്ടായിരുന്നു- ബാപ്പുവാവാട്
താമരശ്ശേരി: ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള കരുത്തും ഭംഗിയും പഴയകാല പാട്ടുകള്‍ക്കുണ്ടായിരുന്നുവെന്നും നവോത്ഥാനകേരളം കെട്ടിപ്പടുക്കുന്നതില്‍ സാഹിത്യകാരന്‍മാരും പങ്കുവഹിച്ചിട്ടുണ്ടെന്നും ഗാനരചയിതാവ് ബാപ്പു വാവാട് അഭിപ്രായപ്പെട്ടു. പൂനൂര്‍ അല സാഹിത്യവേദിയുടെ അക്ഷരോത്സവത്തില്‍ സാഹിത്യസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഇക്കൊല്ലം സാഹിത്യ നൊബേല്‍ പ്രഖ്യാപനമില്ല
ഇക്കൊല്ലത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കിയതായി സ്വീഡിഷ് അക്കാദമി. ലൈംഗികാരോപണങ്ങളും സാമ്പത്തിക അഴിമതിയും അക്കാദമിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. നൊബേല്‍ നിര്‍ണയസമിതിയംഗവും എഴുത്തുകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ ഴാങ് ക്ലോദ്...
‘പുഴയുടെ ഏറ്റവും താഴെയുള്ള കടവ്’ പ്രകാശനം
'പുഴയുടെ ഏറ്റവും താഴെയുള്ള കടവ്', ഡോ: പി. സുരേഷിന്റെ പുസ്തകപ്രകാശനം ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഉള്ളേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ദേശാഭിമാനി വാരികയുടെ പത്രാധിപരായ പ്രൊഫ:...
ഗാന്ധി മാര്‍ഗ്ഗം
രാജേഷ് ചിത്തിരആത്മഹത്യാശ്രമത്തില്‍ പരാജയപ്പെട്ട
ദിവസമാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്പരസ്പരം നോക്കിയിരിക്കെ
ഞാന്‍ പറഞ്ഞു;
താങ്കളെ അനുകരിക്കുകയായിരുന്നു.ചിരിച്ചുകൊണ്ട് എന്റെ ശിരസ്സില്‍ തൊട്ടു.
അദ്ദേഹത്തിന്റെ മോണ തിളങ്ങി.പള്ളിക്കൂടവും പരിസരവും കടന്ന് വൃത്തി
ദൂരേക്ക് സഞ്ചരിച്ച ഒക്ടോബറില്‍
ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിഅതേ തിളങ്ങുന്ന മോണകള്‍
ഒരാഴ്ചത്തെ ഉച്ചക്കഞ്ഞിക്കുറിച്ചാവണം
മക്കക്കെല്ലാം...
സുരേഷ് കൂവാട്ടിന്റെ “മലക്കാരി” വായനക്കാരിലേക്ക്
വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ "തേൻവരിക്ക" യെന്ന ആദ്യ കഥാസമാഹാരത്തിന് ശേഷം, സുരേഷ് കൂവാട്ടിന്റെ രണ്ടാം പുസ്തകവും വായനക്കാരിലേക്ക്. കണ്ണൂർ കൈരളി ബുക്ക്സ് പുറത്തിറക്കുന്ന "മലക്കാരി" യുടെ കവർ പ്രകാശനം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ...
കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്ര-ശില്പ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ സംസ്ഥാന ചിത്ര-ശില്പ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചിത്രകലയിൽ സജിത് പുതുക്കലവട്ടം, സിന്ധു ദിവാകരൻ, ജഗേഷ് എടക്കാട്, സൂരജ കെ.എസ്, ശില്പകലയിൽ സജിൻ എ.എസ്, എന്നിവരാണ് സംസ്ഥാന...
‘നല്ലതും വെടക്കും’ പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ. അബൂബക്കർ കാപ്പാട് രചിച്ച 'നല്ലതും വെടക്കും' എന്ന ചെറുകഥാ സമാഹാരം കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. കഥയെഴുത്തടക്കമുള്ള കലാ-സാഹിത്യ പ്രവർത്തനങ്ങൾ അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പൊങ്ങച്ചങ്ങളും, അല്പത്തരങ്ങളും...


