Homeസാഹിത്യം
സാഹിത്യം
ജാപ്പനീസ് പഠിക്കാൻ ജാപ്പനീസ്-മലയാളം നിഘണ്ടു തയാറായി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ടോക്കിയോ സർവകലാശാലയുടെ ഭാഷകളുടെ സംസ്ക്കാരങ്ങളുടെയും അന്താരാഷ്ട്ര ഗവേഷണ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ജാപ്പനീസ്-മലയാളം നിഘണ്ടു സാംസ്കാരിക, പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രകാശനം ചെയ്തു.
പുതിയ ഭാഷ...
ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്: ഫെബ്രവരി 22 മുതല് 24 വരെ മുംബൈയില്
മുംബൈ: പ്രാദേശിക ഭാഷാ സാഹിത്യങ്ങള്ക്ക് തുല്യ പ്രാധാന്യം നല്കി കൊണ്ടുള്ള ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ് (GLF) നാലാം പതിപ്പ് ഫെബ്രവരി 22 മുതല് 24 വരെ മുംബൈയില്. ഹിന്ദി, ഇംഗ്ലീഷ് എന്നിവയെ...
കവിതയുടെ കനൽ വെളിച്ചം
(ലേഖനം)ഷാഫി വേളംകടന്നുപോയ ചുറ്റുപാടാണ് ഒരാളെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആകാശത്തിനു താഴെയുള്ള ഏതു വിഷയവും സഹർ അഹമ്മദിന്റെ "ബുദ്ധനും സ്ത്രീയും" എന്ന സമാഹാരത്തിൽ കാണാം.സ്ഥൂലവും സൂക്ഷ്മവുമായ നമ്മുടെ ജീവിത സാഹചര്യത്തെക്കുറിച്ചും നാം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുമാണ്...
കഥാർസിസ്
സനൽ ഹരിദാസ്പെറ്റിക്കോട്ടിലെ അസാമാന്യ വലിപ്പമുള്ള
തുളയിലേക്ക് അറിയാതെ കൈകടത്തിയ
കാമുകന്റെ ലിംഗാഗ്രം പോലെ
ദിനവും ഞെട്ടിത്തളരുന്ന മനുഷ്യരുണ്ട്.എല്ലില്ലാത്ത യാഥാർത്ഥ്യങ്ങളെ
മുറിച്ചു വിൽക്കുന്നിടത്ത്
ഉരിഞ്ഞെറിയപ്പെട്ട തൊലികൾക്ക്
വിലപേശുകയാണവർ.പരസ്പരം ഇരട്ടകളായി
പെരുകുന്ന ലോകത്തിന്റെ
അനുകരണനോന്മാദങ്ങളെ
ആദ്യം തിരിച്ചറിയുന്നതും അവരാണ്.അധികഭാരങ്ങളും ഭാരക്കുറവുകളും
സമീകരിക്കുന്ന തുലാസുകൾക്കു
സമാനമാണ് അവരുടെ പ്രണയങ്ങൾ.ചങ്ങലയുടെ അതിദീർഘത്താൽ
അവരുമൊരിക്കൽ
തെറ്റായി തിരിച്ചറിയപ്പെട്ടവർ തന്നെ.ദീർഘസഞ്ചാരങ്ങളാണവരെ
കാലിലെ...
പുസ്തകങ്ങൾ അലങ്കാരമല്ല, വിമോചന പ്രക്രിയയുടെ ആയുധം : യു.കെ കുമാരൻ
പുസ്തകങ്ങൾ അലങ്കാരമല്ല മനുഷ്യന്റെ വിമോചന പ്രക്രിയയുടെ ആയുധമാണെന്ന് പ്രശസ്ത എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ യു.കെ കുമാരൻ. പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന പുസ്തകോത്സവം...
‘മീശ’ നോവലിനെതിരെയുള്ള ഹര്ജി തള്ളി
ന്യൂഡല്ഹി: എസ്.ഹരീഷിന്റെ 'മീശ' എന്ന നോവല് പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്ജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്ണമായും വായിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നും...
കൂട്
ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി,
ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ
സൂര്യനസ്തമിക്കാത്ത ഭാഗത്തായി
കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ
ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ
നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ
ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത
അഴികളിൽ തട്ടാതെ അവർ...
രാധാകൃഷ്ണന് എടച്ചേരിക്ക് കവിതാ അവാര്ഡ്
അരൂര് പത്മനാഭന് സ്മാരക ട്രസ്റ്റിന്റെ കവിതാ അവാര്ഡിന് രാധാകൃഷ്ണന് എടച്ചേരിയുടെ 'മീനുകളുടെ പ്രണയം' എന്ന കവിതാ സമാഹാരം തിരഞ്ഞെടുക്കപ്പെട്ടു. മേയ് ഒന്നിന് ആയഞ്ചേരിയിലെ അനുസ്മരണ സമ്മേളനത്തില് മുല്ലപ്പള്ളി രാമചന്ദ്രന് എംപി അവാര്ഡ് സമ്മാനിക്കും....
മെഴുകുതിരികൾ
സുധീഷ് തൊടുവയൽഓരോ മെഴുകുതിരിയും സ്വയം കത്തിയെരിയുന്നതിന് മുമ്പ് ഒരു കവിതയെഴുതിയിട്ടുണ്ടാവുംഅതിലെ ഓരോ അക്ഷരച്ചില്ലയിലും പണി തീരാത്ത പക്ഷിക്കൂടുകളുണ്ടാവുംഅതിന് ചുംബനവുമായി ശലഭങ്ങളെ കാത്തിരുന്ന വാടിയ പൂവിന്റെ വ്യഥയുണ്ടാവും...വാക്കുകളിൽ ചുടുനിണവും വരിയിൽ എരിയുന്ന ചിതയുമുണ്ടാവുംവരികൾക്കിടയിൽ കൈവിട്ട...
സുനിത ഗണേഷിന്റെ “ഭംഗാറുകളുടെ ലോകം” പ്രകാശനത്തിന്
സുനിത ഗണേഷിന്റെ ശാസ്ത്ര നോവലായ “ഭംഗാറുകളുടെ ലോകം” പ്രകാശനത്തിന് ഒരുങ്ങുന്നു. മെയ് 25-ന് 3 മണിക്ക് പാലക്കാട് ലൈബ്രറി കൗൺസിൽ പുസ്തക മേളയില് വെച്ച് പ്രകാശനം ചെയ്യും.പ്രപഞ്ചത്തിന്റെ അപാരതകളിലേക്ക് കണ്ണുംനട്ട് നില്ക്കുന്ന സങ്കീർണമായ...


