ബി സോണ്‍ കലോത്സവം തിയ്യതിയിൽ മാറ്റം

0
482

വടകര: വേദി, സംഘാടക സമിതി എന്നിവയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നില നിന്നിരുന്ന ബി സോണ്‍ കലോത്സവം തിയ്യതിയിൽ മാറ്റം. നേരത്തെ നിശ്ചയിച്ചത് ഫെബ്രവരി 3 ശനി മുതല്‍ നടക്കും എന്നായിരുന്നു. അതിലാണ് മാറ്റം വന്നിരിക്കുന്നത്. കലോൽസവം രണ്ടു ദിവസം കൂടി കഴിഞ്ഞു ഫെബ്രവരി 5 മുതൽ 9 വരെ മടപ്പള്ളി കോളേജിൽ വച്ചു തന്നെ നടക്കും.

ഇന്ന് ഡീന്‍, സിണ്ടിക്കേറ്റ് എന്നിവര്‍ വിദ്യാര്‍ഥി യൂണിയന്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തര്‍ക്കങ്ങള്‍ക്ക് വിരാമം വന്നത്. ആശങ്ക നിലനില്‍ക്കുനതിനാല്‍ ഒരുപാട് വിദ്യാർത്ഥികൾക്ക് രെജിസ്ട്രേഷന്‍ അവസരം നഷ്ടപെട്ടിരുന്നു. അതിനാലാണ് രെജിസ്ട്രേഷന്‍ നീട്ടി കൊണ്ട് മേളയുടെ തീയ്യതി മാറ്റിയത്.

“നേരത്തെ ബി സോണ്‍ തീരുമാനിച്ചതു മുതൽ മടപ്പള്ളി കോളേജിൽ വച്ച് കലോത്സവം നടക്കില്ല എന്ന രീതിയിൽ എല്ലാ കോളേജുകളിലേക്കും വ്യാജ മെയിൽ സന്ദേശങ്ങൾ ഉൾപ്പടെ അയച്ച് ചിലർ റെജിസ്ട്രേഷൻ തടസപ്പെടുത്തുകയും  അതുമൂലം ഒരുപാട് വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുകയും ചെയ്തിരുന്നു ആ വിദ്യാർത്ഥികൾക്ക് കൂടി കലോൽസവത്തിൽ പങ്കെടുക്കാൻ സാധിക്കണമെന്നു യൂണിവേഴ്‌സിറ്റി യൂണിയന് നിർബന്ധമുള്ളതിനാലാണ് എല്ലാവർക്കും രജിസ്‌ട്രേഷൻ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും അതിനുവേണ്ടി കലോൽസവം രണ്ടു ദിവസം നീട്ടുകയും ചെയ്തത്. നേരത്തെ തീരുമാനിച്ച വേദിക്കോ സംഘടക സമിതിക്കോ യാതൊരു മാറ്റവും ഇല്ല…” – പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പറഞ്ഞു.

ഓഫ്‌  മത്സരങ്ങൾക്ക് ഫെബ്രുവരി 4ന് വൈകീട്ട്  5 PM വരെയും സ്റ്റേജ് മത്സരങ്ങൾക്ക് ഫെബ്രുവരി 5 തിങ്കൾ വരെയും രജിസ്റ്റര്‍  ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here