കലാകാരന്മാരുടെ ഡയറക്ടറി

0
597

കലാകാരന്മാരുടെ സമ്പൂര്‍ണ്ണ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതിനായി കേരള ലളിതകലാ അക്കാദമി ഉദ്ദേശിക്കുന്നു. അതിലേയ്ക്കായി കേരള ലളിതകലാ അക്കാദമി സ്റ്റേറ്റ് എക്‌സിബിഷന്‍, സോളോ-ഗ്രൂപ്പ് പ്രദര്‍ശനങ്ങള്‍, ക്യാമ്പുകള്‍ എന്നിവയില്‍ ഏതിലെങ്കിലും പങ്കെടുത്ത കലാകാരന്മാര്‍ തങ്ങളുടെ ഏറ്റവും പുതിയ കലാസൃഷ്ടിയുടെ പ്രിന്റിംഗ് ക്വാളിറ്റിയുള്ള ഫോട്ടോഗ്രാഫ് (കലാസൃഷ്ടിയുടെ പൂര്‍ണ്ണ വിവരം ഉള്‍പ്പെടെ), കലാകാരന്മാരുടെ ഫോട്ടോഗ്രാഫ് (പാസ്‌പോര്‍ട്ട് സൈസ്), കലാകാരന്റെ വിശദമായ ബയോഡാറ്റ (അഡ്രസ്സ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ സഹിതം) Microsoft Word ലോ Pagemaker ലോ 2018 ഫെബ്രുവരി 28 ന് മുമ്പായി അക്കാദമി ഇ-മെയിലിലേക്കോ അല്ലെങ്കില്‍ CD യില്‍ ഉള്‍പ്പെടുത്തി അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിലേക്ക് അയയ്ക്കാന്‍ താത്പര്യപ്പെടുന്നു.

Note: ഫോട്ടോഗ്രാഫുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ക്വാളിറ്റി കുറയുന്നതിനാല്‍ പ്രിന്റിന് പകരം ഇ-മെയിലിലേക്കോ അല്ലെങ്കില്‍ CD യിലോ തരുന്നതിന് താത്പര്യപ്പെടുന്നു.
E-mail: klkartcatalogue@gmail.com

CD അയക്കേണ്ട വിലാസം
കേരള ലളിതകലാ അക്കാദമി
ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്റര്‍
എറണാകുളം – 682 016
കേരള
ഫോണ്‍: 0484 2367748

LEAVE A REPLY

Please enter your comment!
Please enter your name here