ബി-സോൺ കലോത്സവം ഫെബ്രുവരി 3 മുതൽ 7 വരെ മടപ്പള്ളി കോളേജിൽ

0
514

കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ബി സോൺ കലോത്സവം ഗോർണിക്ക ഫെബ്രുവരി 3,4,5,6,7 തിയ്യതികളിൽ വടകര മടപ്പള്ളി ഗവണ്മെന്റ് കോളേജിൽ വച്ച് നടക്കും

നൂറോളം കോളേജുകളിൽ നിന്നായി മൂവായിരത്തിൽ പരം കലാപ്രതിഭകൾ 95 ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

ജനുവരി 27 ന് ആരംഭിച്ച രജിസ്ട്രേഷൻ പ്രക്രിയ ഇന്ന്  (ജനവരി 30, ചൊവ്വ ) വൈകീട്ട് 5 മണി വരെ തുടരും.

കലോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ എല്ലാ കോളേജുകളിലെയും യൂണിയൻ ചെയർമാൻ, സ്റ്റാഫ് അഡ്വൈസർ ,യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ  എന്നിവരുടെ യോഗം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് മടപ്പള്ളി കോളേജിൽ വിളിച്ച് ചേർത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here