ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്: ഫെബ്രവരി 22 മുതല്‍ 24 വരെ മുംബൈയില്‍

0
420

മുംബൈ: പ്രാദേശിക ഭാഷാ സാഹിത്യങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്‍കി കൊണ്ടുള്ള ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ് (GLF) നാലാം പതിപ്പ് ഫെബ്രവരി 22 മുതല്‍ 24 വരെ മുംബൈയില്‍. ഹിന്ദി, ഇംഗ്ലീഷ് എന്നിവയെ കൂടാതെ ബംഗാളി, മറാത്തി, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, ഒറിയ എന്നീ പ്രാദേശിക ഭാഷകള്‍ക്കും അവിടെ നിന്നുള്ള സാഹിത്യകാര്‍ക്കും പ്രാധാന്യം നല്‍കി കൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്ന സാഹിത്യ മേളയാണ് ജി.എല്‍.എഫ്.  മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ത്രൈമാസിക ‘കാക്ക’, P4C എന്നിവരാണ് മുഖ്യസംഘാടകര്‍. ഭൂരിഭാഗം മേളകളിലും ഹിന്ദിയുടെയും ഇംഗ്ലീഷിനിന്റെയും മേല്‍കോയ്മ കാണാം. ഈ വിവേചനത്തിന് ഒരു നല്ല മാറ്റമാണ് ജി.എല്‍.എഫ് കൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

കേരളത്തില്‍ നിന്ന് അടൂര്‍, ബീനാ പോള്‍, ജെ. ദേവിക, സുജ സൂസന്‍, ഇന്ദു മേനോന്‍, അശ്വതി ശശികുമാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്നു. 20 ഭാഷകളില്‍ നിന്നായി 150 ലേറെ എഴുത്തുകാരാണ് കഴിഞ്ഞ മൂന്നു പതിപ്പുകളിലായി പങ്കെടുത്തത്.

സമ്പൂര്‍ണ്ണ വിവരങ്ങള്‍ക്ക് GLF സൈറ്റ് സന്ദര്‍ശിക്കുക

http://gatewaylitfest.com

 

LEAVE A REPLY

Please enter your comment!
Please enter your name here