പുസ്തകപ്രകാശനവും പ്രഭാഷണവും

0
271

മർകസ് നോളജ് സിറ്റിയും റാസ്പ്ബെറി ബുക്‌സും മലബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവെലപ്മെന്റും സംയുക്തമായി പുസ്തകപ്രകാശനവും  പ്രഭാഷണവും  സംഘടിപ്പിക്കുന്നു. മെയ് 3 നു വൈകീട്ട് കോഴിക്കോട് മാവൂർ റോഡ് കാലിക്കറ്റ് ടവറിൽ വെച്ചാണ് പരിപാടി. അൻവർ ഹനീഫ എഴുതിയ ‘തമസ്‌കിരണങ്ങൾ: മാർക്‌സും പ്രതി-പ്രകാശ ദർശനവും’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യപ്പെടുന്നത്. കോഴിക്കോട് റാസ്പ്ബെറി ബുക്‌സാണ് പ്രസാധകർ. തുടർന്ന് ‘ontology in marx:some reflections ‘ എന്ന വിഷയത്തിൽ പ്രമുഖ മാർക്സിസ്റ്റ് ധൈഷണികനും എഴുത്തുകാരനുമായ ഡോ: ടി വി മധു സംസാരിക്കും. രിസാല വാരിക എക്സിക്യൂട്ടീവ് എഡിറ്റർ എൻ എം സാദിഖ് സഖാഫി, ദില്യൂസിയൻ തത്ത്വചിന്തകൻ സുനിൽ കുമാർ, ഡോ. നുഐമാൻ കെ എ തുടങ്ങിയവർ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here