ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങൾ, ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

0
235
Bhasha Institute

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങൾക്ക് ഫെബ്രുവരി 20 വരെ അപേക്ഷകൾ ക്ഷണിക്കുമെന്ന് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു. കെ. എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം. പി. കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം, എൻ. വി കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം എന്നിവയാണ് നൽകുന്നത്.

ഓരോ വിഭാഗത്തിനും ഒരു ലക്ഷം രൂപ വീതം ലഭിക്കും. ശാസ്ത്രസാങ്കേതിക വിഭാഗം, ഭാഷാ – സാഹിത്യ പഠനങ്ങൾ, കല/സംസ്കാരപഠനങ്ങൾ, സാമൂഹിക ശാസ്ത്രം എന്നീ മേഖലങ്ങളിൽ നിന്നുള്ള ഗ്രന്ഥങ്ങളാണ് വൈജ്ഞാനിക പുരസ്‌കാരത്തിന് പരിഗണിക്കുക. ഈ ഗ്രന്ഥങ്ങൾ 2022 വർഷത്തിൽ പ്രസിദ്ധീകരിച്ചവയായിരിക്കണം. ഇതേ കാലയളവിൽ, ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ / പോസ്റ്റ്‌ ഡോക്ടറൽ പ്രബന്ധമാണ് (മലയാളവിവർത്തനം) ഗവേഷണ പുരസ്‌കാരത്തിന് പരിഗണിക്കുക. ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് വിവർത്തന പുരസ്‌കാരത്തിന് പരിഗണിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

ഡയറക്ടർ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
നളന്ദ
തിരുവനന്തപുരം
695003


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here