ആവോ ദ ”മാൻ”

3
744
athul interview arteria

അതുൽ നറുകര / അജു അഷറഫ്

കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാടൻപാട്ട് വേദികളിലെ ചിരപരിചിതമുഖമാണ് അതുൽ നറുകര. കേവലവിനോദത്തിനപ്പുറം, നാടൻ പാട്ടിനെ ജീവാത്മാവായി കാണുന്ന ഈ മലപ്പുറംകാരൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ ഫോൾക് ലോർ സ്റ്റഡീസ് പാസാവുകയും ചെയ്തു. ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങിയ “കടുവ” എന്ന ചിത്രത്തിലെ “ആവോ ദാമാനോ” എന്ന ഗാനത്തിലൂടെ കേരളത്തിലൊട്ടാകെ തരംഗമായിരിക്കുകയാണ് അതുൽ. അതുലിനൊപ്പം അൽപനേരം…

ഹൈ വോൾട്ടേജ്. അതുലിന്റെ സ്റ്റേജ് പ്രോഗ്രാമുകളെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. തുടക്കം മുതലൊടുക്കം വരെ ഒരേ എനർജി നിലനിർത്തുകയെന്നത് അത്ര എളുപ്പമല്ല. പാട്ടിന്റെ ഭാവം പൂർണമായി ഉൾക്കൊണ്ട്‌, അതിൽ ലയിച്ചങ്ങനെ പാടുന്നത് കാണാനൊരു പ്രത്യേകരസമാണ്. ഈ നിത്യോന്മേഷത്തിന്റെ രഹസ്യം?

Audio Player


വടകര സ്വദേശിയായ നാണുവേട്ടനാണല്ലോ ‘ആവോ ദാമാനോ’ രചിച്ചത്. പിന്നീട്, സ്വാഭാവികമായും സിനിമയ്ക്ക് അനുയോജ്യമായ രീതിയിലേക്ക് ഗാനത്തിലെ വരികളെ പൊളിച്ചെഴുതേണ്ടി വന്നിട്ടുണ്ടാവാം എന്ന് കരുതുന്നു. ആ ഒരു ഘട്ടം എങ്ങനെ ആയിരുന്നു? ഒപ്പം, നാടൻപാട്ട് വേദികളിൽ നിന്നും സിനിമലേക്ക് കടന്നുവന്ന നാൾവഴികളറിയാനുമുണ്ട് ആകാംക്ഷ.

Audio Player


ആവോ ദാമാനോ എന്ന ഒരൊറ്റ പാട്ടിലൂടെയല്ല അതുൽ മുഖ്യധാരയിലേക്ക് എത്തിയതെന്ന് വ്യക്തമായ ബോധ്യമുണ്ടെങ്കിലും, ആ ഒരൊറ്റ ഗാനമുണ്ടാക്കിയ ഓളത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. Life before and after കടുവ?

Audio Player

കേട്ട് പഴകിയ ചോദ്യമാവാമെന്ന മുൻ‌കൂർ ജാമ്യത്തോടെ ചോദിക്കട്ടെ? സമീപഭാവിയിൽ എന്തൊക്കെ അതുലിൽ നിന്നും പ്രതീക്ഷിക്കാം? പുതിയ പ്രൊജക്റ്റുകളേതൊക്കെ?

Audio Player

ഒഴുക്കിനെതിരെ മാത്രം നീന്തുന്ന ചിലരുണ്ട്. എന്തിനെയും വിമർശിച്ച്, “വ്യത്യസ്തരായി” ആത്മനിർവൃതിയടയുന്നവർ. “ആവോ ദാമാനോ”യ്ക്ക് എതിരെയും ചിലർ രൂക്ഷവിമർശനങ്ങളുന്നയിച്ചുകണ്ടു. എങ്ങനെ നോക്കിക്കാണുന്നു?

Audio Player

കഴിഞ്ഞ രണ്ടാണ്ടിലും കോവിഡിൽ കുടുങ്ങിയ മലയാളി, ഇക്കുറി ഓണം അത്യാവേശത്തോടെ കൊണ്ടാടുന്ന കാഴ്ചയാണ് ചുറ്റിലും. ഓണചിന്തകളെന്തെങ്കിലും പങ്കുവെക്കാനുണ്ടോ?

Audio Player

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

 

 

 

3 COMMENTS

  1. ഓഡിയോ അഭിമുഖം ഒരു പ്രത്യേക
    അനുഭവമായിരുന്നു. വർഷങ്ങളായി
    നാടൻ പാട്ടുരംഗത്തുള്ള അതുൽ
    നറുകരയ്ക്ക് കടുവയിലൂടെ ഒരു വലിയ തുടക്കമാകട്ടെ എന്നാശംസിക്കുന്നു .
    നാടൻ പാട്ടിനോടുള്ള അർപ്പണത്തിനും
    അഭിനിവേശത്തിനും കിട്ടിയ അംഗീകാരം.
    അജൂ അഷ്റഫിൻ്റെ അവതരണവും
    ചോദ്യങ്ങളും മനോഹരം.
    ഇരുവർക്കും അനുമോദനങ്ങൾ…

Leave a Reply to HARIPRIYA LAL Cancel reply

Please enter your comment!
Please enter your name here