”കോഴിക്കോടിന്റെ ഓണോത്സവം” ഇന്ന് മുതൽ, ടോവിനോ തോമസ് വിശിഷ്ടാതിഥി

0
396
tovino onam kozhikkode athmaonline

പൊന്നോണത്തിന് വർണ്ണാഭമായ ആഘോഷങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. സെപ്റ്റംബർ 9,10,11 തിയ്യതികളിലായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു. ടൂറിസം പൊതുമരാമത്ത് യുവജനക്ഷമകാര്യ മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ് സെപ്റ്റംബർ 9ന് വൈകിട്ട് 7 30 മണിക്ക് നിർവഹിക്കും. മലയാളികളുടെ പ്രിയ താരം ശ്രീ. ടോവിനോ തോമസ് ഉദ്ഘാടന ചടങ്ങിൽ പങ്കുചേരും. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന ചടങ്ങിന് പിന്നാലെ, പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, ബേപ്പൂര്‍, മാനാഞ്ചിറ, ടൗണ്‍ ഹാള്‍ എന്നീ വേദികളില്‍ കലാ-കായിക-സംഗീത-നാടക-സാഹിത്യ പരിപാടികള്‍ അരങ്ങേറും. ഇന്ന് (സെപ്റ്റംബര്‍ 9) ന് പ്രധാന വേദിയായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ വൈകിട്ട് ആറ് മണിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും പ്രകാശ് ഉള്ള്യേരിയും ചേര്‍ന്നൊരുക്കുന്ന ത്രികായ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഫ്യൂഷന്‍ ഷോയും രാത്രി എട്ട് മണിക്ക് സൗത്ത് ഇന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക്കിന്റെ മ്യൂസിക് നൈറ്റ് ഇവന്റും നടക്കും. മാനാഞ്ചിറ മൈതാനിയില്‍ വൈകീട്ട് 7.30 മുതല്‍ 9.30 വരെ മുടിയേറ്റ്, ശിങ്കാരിമേളം, വട്ടപ്പാട്ട് എന്നീ കലാപരിപാടികള്‍ അരങ്ങേറും. ടൗണ്‍ഹാളില്‍ വൈകീട്ട് 6.30 ന് ‘പച്ചമാങ്ങ’ നാടകമുണ്ടാവുമെന്നും സംഘാടകർ അറിയിച്ചു. വൈകിട്ട് ആറിന് കുറ്റിച്ചിറയിലെ വേദിയില്‍ പ്രശസ്ത ഗായിക രഹ്നയും സംഘവും നയിക്കുന്ന ഇശല്‍ നിശയും ബേപ്പൂരിലെ വേദിയില്‍ ആല്‍മരം മ്യൂസിക് ബാന്റിന്റെ മ്യൂസിക്കല്‍ ഇവന്റുമാണ് നടക്കുക. തളിയിലെ വേദിയില്‍ വൈകിട്ട് ആറ് മണിക്ക് ഉസ്താദ് റഫീഖ് ഖാന്‍ ഒരുക്കുന്ന സിതാര്‍ സംഗീത രാവ് അരങ്ങേറും. മാനാഞ്ചിറയില്‍ വൈകീട്ട് മൂന്നിന് കളരി അഭ്യാസവും 6.30 ന് മാരത്തോണുമുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here