കോഴിക്കോട്: എഴുത്തിൽ കരിയർ ആഗ്രഹിക്കുന്നവര്‍ക്കായി ആത്മ ദി ക്രീയേറ്റിവ് ലാബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസത്തെ എഴുത്തു ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 9 മുതൽ 13 വരെ കോഴിക്കോട് ആത്മയിൽ (വെങ്ങളം പി. ഒ) വെച്ചാണ് ക്യാമ്പ്.
ന്യൂസ്, ഫീച്ചർ, കണ്ടന്റ് റൈറ്റിങ്, അക്കാദമിക് റൈറ്റിങ്, ബിസിനസ് റൈറ്റിങ്, സ്ക്രിപ്റ്റ്, സ്ക്രീൻ പ്ലേ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും ഇന്ററാക്ടീവ് സെഷനുകളും ഉണ്ടായിരിക്കും. KF ജോർജ്ജ് (റിട്ട.അസി. എഡിറ്റർ, മലയാള മനോരമ), ഭാനുപ്രകാശ് (ആഡ് ഫിലിം ഡയറക്റ്റർ, തിരക്കഥാകൃത്ത്), സന്തോഷ് രാമൻ (ഫിലിം പ്രോഡക്ഷൻ ഡിസൈനർ, ദേശീയ അവാർഡ് ജേതാവ് ‘ടേക് ഓഫ്’), സക്കറിയ (സിനിമ സംവിധായകൻ – തിരക്കഥാകൃത്ത്, ‘സുഡാനി ഫ്രം നൈജീരിയ’), നിലീന അത്തോളി (സബ് എഡിറ്റർ, മാതൃഭൂമി ഓൺലൈൻ), അനു എബ്രഹാം (സബ് എഡിറ്റർ, മാതൃഭൂമി ദിനപത്രം), അഞ്ജലി ചന്ദ്രൻ (ബ്ലോഗ്ഗർ, സംരംഭക), ശിവദാസ് പൊയിൽക്കാവ് (നാടകകൃത്ത്, സംവിധായകൻ), അരുൺ തോമസ് (ഫ്രീലാൻസ് ജേർണലിസ്റ്) തുടങ്ങി പ്രമുഖർ വിവിധ വിഷയങ്ങളില്‍ സംബന്ധിക്കും.
രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാമ്പ്.
റെജിസ്റ്റർ ചെയ്യാൻ ബന്ധപെടുക:
9846152292
0496 2635000
editor@athmaonline.in
www.athmaonline.in