HomeTHE ARTERIASEQUEL 129സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

Published on

spot_imgspot_img

(വിചാരലോകം)

നിധിന്‍ വി എന്‍

കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ കോണ്‍ഗ്രസ് ആര്‍എസ്എസ് ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. സവര്‍ക്കറുടെ ഛായാചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് സ്പീക്കര്‍ യുടി ഖാദര്‍ വ്യക്തമാക്കിയതോടെ, ബെലഗാവിയില്‍ സ്ഥിതി ചെയ്യുന്ന നിയമസഭാ മന്ദിരമായ സുവര്‍ണ വിധാന്‍ സൗധയില്‍ വിഡി സവര്‍ക്കറുടെ ഛായാചിത്രം നിലനില്‍ക്കുമെന്ന് സാരം.

”പ്രതിപക്ഷവും ഭരണപക്ഷവും സ്പീക്കര്‍ക്ക് മുന്നില്‍ സമന്മാരാണ്. ഇവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതാണ് സ്പീക്കറുടെ രീതി. ഇതുവരെ കര്‍ണാടകയിലെ ഭരണപക്ഷമായ കോണ്‍ഗ്രസില്‍നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കുന്നതുമായി ബന്ധപ്പെട്ട ഒരാവശ്യവും സ്പീക്കര്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല” എന്നാണ് സ്പീക്കര്‍ യുടി ഖാദര്‍ വിശദീകരിച്ചത്. ഇതോടെയാണ് ആര്‍എസ്എസ് കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വെ്ച്ചത്.

സഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്‌തേക്കുമെന്ന അഭ്യൂഹം പരന്നപ്പോള്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് അതൊരു ആശ്വാസമായിരുന്നു. എന്നാല്‍ സഭാ സമ്മേളനം ഒരാഴ്ച പിന്നിട്ടിട്ടും ചിത്രത്തില്‍ തൊടാന്‍ ഭരണപക്ഷമായ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ബിജെപി സര്‍ക്കാരിന്റെ കാലത്തായിരുന്നു പ്രമുഖ ദേശീയ നേതാക്കളുടെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറിന്റെ ചിത്രവും നിയമസഭയില്‍ സ്ഥാപിച്ചത്. ഇതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ കുത്തിയിരിപ്പ് സമരം നടത്തിയ കോണ്‍ഗ്രസ് പ്രസ്തുത വിഷയത്തില്‍ മൗനം പാലിക്കുകയാണ്. സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യാത്തത് എന്താണെന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകുന്നുമില്ല. വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സ്പീക്കര്‍ക്ക് വിട്ടെന്നുപറഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ കൈകഴുകകയാണ്. ഡിസംബര്‍ 15 വരെയാണ് ശൈത്യകാല സമ്മേളനം. അത് കഴിഞ്ഞാല്‍ അടുത്ത വര്‍ഷമാകും ഇതേ നിയമസഭാ സമുച്ചയത്തില്‍ സമ്മേളനം നടക്കുക. അതുവരെ സഭയുടെ മറ്റു സെഷനുകളെല്ലാം ബെംഗളൂരുവിലെ നിയമസഭയിലാണ് നടക്കുക. ഡിസംബര്‍ 15 വരെ പ്രസ്തുത വിഷയത്തില്‍ നടപടിയെടുക്കാതെ വൈകിപ്പിക്കാന്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക എന്ന് വ്യക്തം.

കോണ്‍ഗ്രസ് – ആര്‍എസ്എസ് ബന്ധം

കോണ്‍ഗ്രസ് – ആര്‍എസ്എസ് ബന്ധം ശക്തമാകുന്നത് അടിയന്തരാവസ്ഥയോടെയാണ്. ഈ സമയത്ത് ഇന്ദിരാഗാന്ധിയുമായി ആര്‍എസ്എസ് നേതൃത്വം പലതവണ ആശയവിനിമയം നടത്തിയിരുന്നു. ആര്‍എസ്എസിനെതിരെയുള്ള നിരോധനം നീക്കിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുമായി സഹകരിക്കാം എന്നായിരുന്നു അന്നത്തെ സര്‍സംഘചാലക് ബാലസാഹെബ് ദേവരസിന്റെ വാഗ്ദാനം. 1975 ആഗസ്റ്റിനും നവംബറിനും ഇടയിലായിരുന്നു ബാലസാഹെബ് ദേവരസ് ഇന്ദിരാഗാന്ധിയുമായി കത്തിടപാട് നടത്തിയത്. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് സാധുവാണെന്ന് സുപ്രീകോടതി വിധിയെഴുതിയപ്പോള്‍ ഇന്ദിരാഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് ബാലസാഹെബ് ദേവരസ് കത്തെഴുതി. എന്നാല്‍ ഈ അവസരങ്ങളിലൊന്നും ആര്‍എസ്എസ് നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ദിരാഗ്‌നാധി തയ്യാറായില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുകയായിരുന്നു. അതിനുശേഷം അധികാരത്തിലേക്ക് തിരിച്ചെത്തിയതിനുശേഷം ഇന്ദിരാഗാന്ധി മകനായ രാജീവ് ഗാന്ധിയോട് ആര്‍എസ്എസ് സര്‍സംഘചാലക് ബാലാസാഹെബ് ദേവറസിന്റെ സഹോദരന്‍ ഭാവുറാവു ദേവ്റസുമായി കൂടിക്കാഴ്ച നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. 1982ലായിരുന്നു ഇത്. ആര്‍എസ്എസിന്റെ രാഷ്ട്രീയകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത് അക്കാലത്ത് ഭാവുറാവുവായിരുന്നു. ഇന്ദിരയുടെ വിശ്വസ്തനായിരുന്ന കപില്‍ മോഹന്‍ എന്ന ബിസിനസുകാരനാണ് കോണ്‍ഗ്രസ് ആര്‍എസ്എസ് ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. 1982-1984 കാലഘട്ടത്തില്‍ മൂന്നുവട്ടമാണ് രാജീവ് ഗാന്ധി ആര്‍എസ്എസ് നേതൃത്വവുമായി കൂടക്കാഴ്ച നടത്തിയത്. കപില്‍ മോഹന്റെ ഡല്‍ഹി പുസാ റോഡിലെ 46-ാം നമ്പര്‍ വസതിയിലാണ് 1982 സെപ്തംബറില്‍ രാജീവ് ഗാന്ധിയും ഭാവുറാവു ദേവ്റസും ആദ്യം കൂടിക്കാഴ്ച നടത്തിയത്. രണ്ടാമത്തെ കൂടിക്കാഴ്ചയും ഇവിടെ തന്നെയായിരുന്നു. പിന്നീട് ഡല്‍ഹി ഫ്രണ്ട്സ് കോളനിയില്‍ കപില്‍ മോഹന്റെ അനന്തരവന്‍ അനില്‍ ബാലിയുടെ വസതിയില്‍വച്ചായിരുന്നു രാജീവ് ഗാന്ധിയും ഭാവുറാവു ദേവ്റസും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചകള്‍ക്ക് വഴിയൊരുക്കിയത് ഇന്ദിരയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന എംഎല്‍ ഫൊത്തേദാറാണെന്നും പുസ്തകത്തില്‍ പറയുന്നു. രാജീവ ഗാന്ധിയില്‍ ഹൈന്ദവാശയങ്ങളുടെ സ്വാധീനമുണ്ടായത് ഫൊത്തേദാറിലൂടെയാണെന്നും ഈ കൃതിയില്‍ പറയുന്നുണ്ട്. മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആര്‍എസ്എസ് നേതൃത്വവുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ നീരജ് ചൗധരി. ഹൗ പ്രൈംമിനിസ്റ്റേഴ്സ് ഡിസൈഡ് (How Prime Minister Decide) എന്ന പുസ്തകത്തിലാണ് കോണ്‍ഗ്രസ് നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും എണ്‍പതുകളില്‍ പലവട്ടം കൂടിയാലോചന നടത്തിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ബാബറി മസ്ജിദ് തുറന്നുകൊടുത്തതിനുപിന്നില്‍ ആര്‍എസ്എസുമായുള്ള ബന്ധം?

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ബാബറി മസ്ജിദ് വലിയ പ്രാധാന്യമുണ്ട്. ബിജെപിയുടെ അധികാരമോഹങ്ങള്‍ക്ക് വലിയ നേട്ടമൊരുക്കി കൊടുത്ത രാഷ്ട്രീയ
ആയുധമായിരുന്നു ബാബറി മസ്ജിദ് വിഷയം. എന്നാല്‍ കോണ്‍ഗ്രസ് ആര്‍എസ്എസ് ബന്ധമാണ് ഈ വിഷയത്തെ ഇത്രമാത്രം വഷളാക്കിയത് എന്ന് തെളിയിക്കുന്നതാണ് നീരജ് ചൗധരിയുടെ പുസ്തകത്തിലൂടെ അദ്ദേഹം പറയുന്നത്. 1986ല്‍ ബാബറി മസ്ജിദ് പൂജകള്‍ക്കായി ഹിന്ദുകള്‍ക്ക് തുറന്ന് കൊടുത്തത് ആര്‍എസ്എസ് താല്പര്യപ്രകാരമായിരുന്നു എന്ന് അദ്ദേഹം തന്റെ കൃതിയില്‍ വിവരിക്കുന്നു. ഇതോടെയാണ് അയോധ്യപ്രസ്ഥാനം ശക്തി പ്രാപിക്കുന്നത്. സംഘപരിവാര്‍ ഇന്ത്യയില്‍ രാഷ്ട്രീയമായി വളരുന്നതും.

അരുണ്‍ നെഹ്റുവിന്റെയും മറ്റും ഉപദേശം തേടി അയോധ്യയിലെ ബാബറി മസ്ജിദ് കോംപ്ലക്സിലെ ‘തര്‍ക്കമന്ദിരം’ ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തത്
ഹിന്ദുക്കളുടെ വോട്ട് ലക്ഷ്യമാക്കിയായിരുന്നു. അന്നത്തെ യുപി മുഖ്യമന്ത്രി ബീര്‍ ബഹാദൂര്‍ സിങ്ങിന്റെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണ് രാജീവ് ഗാന്ധി ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇതിന്റെ ഫലമായാണ് വിശ്വഹിന്ദുപരീഷത്ത് രാമജന്മഭൂമി പ്രശ്നം ദേശവ്യാപകമായി ഏറ്റെടുത്തതെന്നുമാണ് ചര്‍ച്ചയുടെ ഉള്ളടക്കം. ഹിന്ദുക്കളെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണ് രാജീവ് ഗാന്ധിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നു തന്നെയാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ ആത്മകഥയിലൂടെ പറഞ്ഞുവെക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അന്നത്തെ യുപി ഡിജിപി ആര്‍പി ജോഷി ഹിന്ദു ആരാധനയ്ക്കായി ബാബറി മസ്ജിദ് തുറന്നുകൊടുത്തത് എന്നും വ്യക്തമാക്കുന്നുണ്ട്. 1989 നവംബര്‍ എട്ടിന് ഭൂമി പൂജയും 10 ന് ശിലാന്യാസവും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കുമ്പോള്‍ നവംബര്‍ 22ന് നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയം തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍
കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു.

ഇന്ദിരാഗാന്ധിയുടെ മരണവും ആര്‍എസ്എസിന്റെ പിന്തുണയും

ആര്‍എസ്എസ് രാജീവ് ഗാന്ധി ബന്ധത്തിന്റെ മറ്റൊരു ചരിത്രമാണ്/ചിത്രമാണ് ഇന്ദിരാഗാന്ധിയുടെ മരണശേഷമുണ്ടായ തിരഞ്ഞെടുപ്പ്. രാഷ്ട്രീയത്തിലോ ഭരണത്തിലോ കാര്യമായ പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ നയിച്ച കോണ്‍ഗ്രസിനെയാണ് ആര്‍എസ്എസ് പിന്തുണച്ചത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനുശേഷം മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ നാനാജി ദേശ്മുഖ് എഴുതിയ ലേഖനത്തില്‍ രാജീവ് ഗാന്ധിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു. അതേസമയം കുപ്പഹള്ളി സീതാരാമയ്യ സുദര്‍ശന്‍ എന്ന ആര്‍എസ്എസ് സര്‍സംഘചാലകിന്റെ വാക്കുകള്‍ കൂടി നാം പരിശോധിക്കേണ്ടതുണ്ട്. ആര്‍എസ്എസ് കോണ്‍ഗ്രസ് ബന്ധം എങ്ങനെയായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഉപകരിക്കുന്നതാണ് അത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആര്‍എസ്എസിന്റെ ദൃഷ്ടിയില്‍ തുല്യരാണ്. എന്നുവെച്ചാല്‍ 1980 മുതല്‍ കോണ്‍ഗ്രസ് നടപ്പിലാക്കികൊണ്ടിരുന്നത് ആര്‍എസ്എസിന്റെ അജണ്ടയായിരുന്നു എന്നര്‍ത്ഥം. 543 ലോകസഭാ സീറ്റുകളില്‍ 415 സീറ്റിലും രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിജയിച്ചതിന്റെ കാരണം ഈ ആര്‍എസ്എസ് ബന്ധം തന്നെയാണ്. അക്കാലത്ത് രാഷ്ട്രീയ രംഗത്ത് ബിജെപിയുണ്ടായിരുന്നു എന്ന കാര്യം കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതായുണ്ട്.

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും എന്നതില്‍ തര്‍ക്കമില്ല. ചരിത്രം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ആര്‍എസ്എസ് ബന്ധത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭ്യമാണ്. ഈ സാഹചര്യത്തില്‍ വിഡി സവര്‍ക്കറുടെ ചിത്രം നിയമസഭയില്‍ നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പരിശ്രമിക്കുമെന്ന് ചിന്തിക്കുന്നതുതന്നെ മൂഢത്വമാണ്. കോണ്‍ഗ്രസ് അധികാരത്തിലേക്കുള്ള കുറുക്കുവഴികളാണ് അന്വേഷിക്കുന്നത്. അതിനുപകരിക്കുന്ന എത് പ്രത്യയ ശാസ്ത്രവുമായി കൈകൊടുക്കാനും അവര്‍ തയ്യാറാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...