ഫോക്ലോര്‍ : നാട്ടുവര്‍ത്തമാനങ്ങളുടെ ലളിത ഭാഷ

0
249

(ലേഖനം)

ഹസീബ് കുമ്പിടി

സാഹിത്യ ചരിത്ര സംജ്ഞകളെ സംബന്ധിച്ചുള്ള അപഗ്രഥനം ആണ് യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക തനിമയെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കുന്നത്. സനാതനകാലം തൊട്ടേ കലാപരമായി ഏറെ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യ സമൂഹം. ഓരോ ചുവടുവെപ്പുകളും അതിന്റെ കോറോത്ത് വരുമ്പോള്‍ ആകര്‍ഷണീയമായ സൗന്ദര്യം രൂപം കൊള്ളുന്നു. പിന്നീട് അതിനെ ദിനകാലങ്ങളുടെ അടിസ്ഥാനത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കും. ഈയൊരു പിന്തുടര്‍ച്ചയുടെ ഫലമാണ് ഇന്നും നിലനില്‍ക്കുന്ന കലാരൂപങ്ങളും സാഹിത്യ വിഭവങ്ങളും. ഒരു ജനതയുടെ ഗ്രാമീണ ചുറ്റുപാടും ദൈനംദിന ആചാരങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. ദേശമടി മതാടിസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള സാഹിത്യ നിര്‍മ്മിതികള്‍ എന്നും പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.

പുറം തള്ളി നില്‍ക്കുന്ന സാംസ്‌കാരിക തനിമയുടെ നിറം പകിട്ടോടുകൂടി അവതരിപ്പിക്കപ്പെടുന്നവ യാണ ഫോക്ലോര്‍ എന്ന് പൊതുവേ അറിയപ്പെടാറ്. സാംസ്‌കാരിക നിര്‍മ്മിതിയുടെ ജനനവാസന ഇത്തരത്തിലുള്ള നാടന്‍ നിര്‍മ്മിതികളുടെ അരങ്ങേറ്റങ്ങളാണ് ചളി പുരളാതെ സൂക്ഷിക്കപ്പെടുന്നത്. ജനകീയ പഴമ (People Antiquities) എന്നാണ് ആദ്യകാലങ്ങളില്‍ കുറിച്ച് പറയപ്പെട്ടിരുന്നത്. മലയാളഭാഷയില്‍ ഫോക്ലോറിന് കൃത്യമായി ഒരു അര്‍ത്ഥം പറയാനോ നിര്‍വചനം കൊണ്ടുവരാനോ ഇതേവരെ കഴിഞ്ഞിട്ടില്ല. മാനവ ചരിത്രത്തോളം പ്രാചീനതയും വൈപുല്യവും ഈ വിജ്ഞാന ശാഖക്കുണ്ട്. ഒരു സമൂഹം അവരുടെ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും കൈവരിക്കുന്ന രാഷ്ട്രീയ, കായിക, വിനോദ ആചാരാനുഷ്ഠാനങ്ങളെല്ലാം തന്നെ ഈയൊരു വിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഒരു ജനതയുടെ സംസ്‌കാരത്തെ കുറിച്ചുള്ള അറിവും അന്വേഷണവും ആണ് ഫോക് ലോര്‍(Folk, Lore ).

ഫോക്ലോര്‍ എന്ന പദം പുരാതനകാലത്ത് അത്ര പ്രചാരണം നേടിയിട്ടുണ്ടായിരുന്നില്ല. ജര്‍മന്‍ പദമായ Volk എന്ന പദത്തില്‍ നിന്നാണ് Folk, Lore എന്ന പദം ഉണ്ടാവുന്നത്. ,നാടോടി വിജ്ഞാനം, ജനതാപഠനം, ജനകീയ പഠനം, ജനസംസ്‌കാര പഠനം എന്നിങ്ങനെ പലതരത്തില്‍ വിവക്ഷിക്കാവുന്നതാണ്. സാംസ്‌കാരിക ചരിത്രമണ്ഡലങ്ങളില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതാചാരങ്ങളെയും നാട്ടുര്‍ണര്‍നടക്കുകയേയും പരസ്യപ്പെടുത്തുന്നുണ്ട്. ജര്‍മ്മന്‍ കാരനായ ഹെര്‍ഡറിന്റെ നാടന്‍ പാട്ടുകളുടെ സമാഹാരമായ Stimmen der Volker in liedens എന്ന പുസ്തകം പോപ്പുലര്‍ പഠനത്തില്‍ വേറെ ശ്രദ്ധേയമായിട്ടുണ്ട്. ഒരു ജീവിത സംഹിതയുടെ കാതലായ വശങ്ങള്‍ കൗതുകകരമായി പരിചയപ്പെടുത്തുന്ന ഈയൊരു സാഹിത്യ മേഖലയെ കുറിച്ച് 19-ാം നൂറ്റാണ്ട് വരെയും ലോകത്ത് പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടായിരുന്നില്ല. നാട്ടുനടപ്പിന്റെ ആത്മസത്ത ആര്‍ജിച്ചെടുക്കുന്ന ഈയൊരു വിഭാഗത്തെക്കുറിച്ച് 19-ാം നൂറ്റാണ്ടിലാണ് ആദ്യമായി പഠനം നടക്കുന്നത്. ഇംഗ്ലണ്ടുകാരനായ വില്യം ഹോര്‍ണ്‍ (William Horn) തന്റെ Everyday book and table book എന്ന കൃതിയിലൂടെയും ബിഷപ്പ് തോമസ് പാഴ്‌സി തയ്യാറാക്കിയ Relic of Ancient English Poetry എന്നിവയാണ് ജനകീയ പഴമയുടെ ആദ്യകാല പഠനങ്ങള്‍ ആയി കണക്കാക്കപ്പെടുന്നത്.

വര്‍ണ്ണവൈചാത്യങ്ങളുടെ കൂടെപ്പിറപ്പായ യൂറോപ്പിലാണ് ആദ്യമായി നാടോടി കലകളെയും നാട്ടാചാരങ്ങളെയും നാടന്‍ കലാരൂപങ്ങള്‍ എന്ന രീതിയില്‍ ആദ്യമായി ഫോക ലോര്‍ അരങ്ങേറ്റം കുറിച്ചത്. ജര്‍മ്മനിയിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും ഗ്രാമീണ ചുറ്റുപാടുകളും ശേഖരിച്ച് വിശകലന വിധേയമാക്കിയ രണ്ട് ജര്‍മന്‍ സഹോദരന്മാരാണ് ആദ്യമായി നടന്‍ നാടന്‍ കലാരൂപത്തെ ആഗോളതലത്തില്‍ പരിചയപ്പെടുത്തുന്നത്. വില്‍ഹെം ഗ്രീം ( Wilham Greem ) ജേക്കബ് ഗ്രീം (Jeckab Greem) എന്ന് ജര്‍മ്മന്‍ സഹോദര അന്വേഷകര്‍ നടത്തിയ പഠന രീതിയെയാണ് ഫോക് ലോര്‍ എന്ന് വിളിക്കപ്പെടുന്നത്. ഗ്രീം ബ്രദേഴ്‌സിനെ ഫോക് ലോറിന്റെ പിതാക്കന്മാരായ ലോകം അംഗീകരിച്ചു. ഇവരുടെ പഠനങ്ങളെ പരിചയപ്പെടുത്താന്‍ Kinder and House Marchen എന്ന കൃതിയില്‍ Volks kunde എന്ന് പദമാണ് ഗ്രീം സഹോദരന്മാര്‍ ഉപയോഗിച്ചിട്ടുള്ളത്. ജര്‍മ്മനിയുടെ ഗ്രാമീണ നിര്‍മിതികളുടെ ഒരു തുറന്ന വേദി ആയിരുന്നു ഗ്രീന്‍ സഹോദരന്മാരുടെ Kinder and House Marchen എന്ന കൃതി. 1846 ആഗസ്റ്റ് 22 ന് അതിനയം (Atheneum) എന്ന മാസികയുടെ പത്രാധിപര്‍ക്ക് ബ്രിട്ടീഷ് എഴുത്തുകാരനായ ജോണ്‍ തോംസ് (Jhon Thoms) അയച്ച കത്തിലാണ് ആദ്യമായി എന്ന പദം ഉപയോഗിക്കുന്നത്. പിന്നീട് ഈ ഒരു പഠന മേഖല സര്‍വ്വലോകസംഹാരമായി മാറി. പഴമയെ കുറിച്ചുള്ള പഠനം മാത്രമല്ല ഫോക ലോര്‍ കൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് പരന്നുകിടക്കുന്ന അര്‍ത്ഥവ്യാപ്തി ഈ പദത്തില്‍ ഉണ്ടന്നും തോംസ് വ്യക്തമാക്കുകയുണ്ടായി.

ഉള്‍വലി ജീവിക്കുന്ന മനുഷ്യ സമൂഹങ്ങളില്‍ കിടക്കുന്ന ആവശ്യനൈരാശ്യങ്ങളും ആവേശ ആഹ്ലാദങ്ങളും നാടോടി വിജ്ഞാനത്തിന്റെ മുഖ്യമായ വശങ്ങളാണ്. കലാപരമായ സൃഷ്ടികള്‍ക്കപ്പുറം അവരുടെ ജീവിത രീതി, സംസ്‌കാരം, പുരാവൃത്ത വഴക്കങ്ങള്‍, വിനോദങ്ങള്‍, പഴഞ്ചൊല്ലുകള്‍ തുടങ്ങിയെല്ലാം വാങ്മയങ്ങളായും ഗാനങ്ങളായും ചൊല്ലുകളായും പ്രത്യക്ഷമാകുന്നതാണ് നാടോടി വിജ്ഞാനം. ലൗകിക ജീവിതത്തിലെ മനുഷ്യന്റെ വ്യത്യസ്ത തട്ടുകളില്‍ നാടോടി വിജ്ഞാനം സാധ്യമാണ്. ഓരോ ജനതയും കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെങ്കിലും അവരുടെ അടിവേരുകളെ മാറ്റം വരുത്തല്‍ അസാധ്യമാണ്. അപരിഷ്‌കൃതര്‍ പരിഷ്‌കാരികളായും നിരക്ഷരര്‍ സാക്ഷരനായും പരിഗണിക്കുന്നുണ്ടെങ്കിലും സനാതന സത്യങ്ങളും പുറം ചട്ടകളും പഴകിക്കൊണ്ടിരിക്കുക മാത്രമേ സംഭവിക്കൂ. വെറും പ്രാദേശിക വിവരശേഖരണ രീതിയായി മാത്രം .നെ വിലയിരുത്തുന്നത് ഒരു ഇടുങ്ങിയ സമീപനമാണെന്ന് അമേരിക്കന്‍ നാടോടി വിജ്ഞാനിയന്‍ അലന്‍ ഡന്‍ഡീസ് (Allen Dandees) അഭിപ്രായപ്പെടുന്നുണ്ട്. ഒരു പൊതുസ്വഭാവമെങ്കിലും പങ്കുവെക്കുന്ന ഏതൊരു കൂട്ടായ്മയെയും ഫോക് ലോറ് എന്ന് വിശേഷിപ്പിക്കാം. പരിണാമ വിധേയമാണ് ഫോക് ലോറ് എന്ന ആശയം.

ഇന്ത്യയിലെ നാടന്‍ കലാസൃഷ്ടികള്‍ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തമായി നില്‍ക്കുന്നുണ്ട്. പുരാതനകാലം മുതല്‍ ആധുനികതയുടെ ഇന്നുവരെ ജാതി മത വേശ വ്യത്യാസത്തോടെയുള്ള ജനവാസ വ്യവസ്ഥയാണ് ഇത്തരത്തില്‍ ഒരു പ്രസിദ്ധി നേടിക്കൊടുത്തത്. മത ഗ്രന്ഥങ്ങളടക്കം ഫോക് ലോറ് അടിസ്ഥാനത്തിലാണ് നിര്‍മ്മിതമായിട്ടുള്ളത്. അവയില്‍ പ്രധാനമാണ് ഋഗ്വേദ. ഭൂരിപക്ഷം വരുന്ന അധ്യായങ്ങളും നാടന്‍ ചരിത്ര കഥകളുടെ പകര്‍പ്പെഴുത്തുകളാണ്. ഗുരു സവിധത്തില്‍ നിന്നും ഗ്രാമ പ്രദേശങ്ങളില്‍ നിന്നും കൈമാറി വരുന്ന ആത്മീയ കഥകളും ചരിത്രങ്ങളും ക്രോഡീകരിച്ച് പിന്നീട് വേദങ്ങളായി പുറത്തിറക്കപ്പെടുന്ന ഒരു ശൈലിയാണ് ഇന്ത്യയിലെ വേദങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. 1774 ല്‍ പ്രസിദ്ധീകരണമാരംഭിച്ച Journal of the Royal Asiatic Society for Bengal എന്ന പത്രികയിലാണ് ആദ്യമായി ഇന്ത്യയിലെ നാടന്‍ കഥകളും പാട്ടുകളും അച്ചടിച്ച് വരുന്നത്. പിന്നീട് ധാരാളമായി ഇന്ത്യയിലെ അച്ചടി കേന്ദ്രങ്ങളില്‍ നാടോടി സാഹിത്യങ്ങള്‍ പുറത്തിറക്കപ്പെട്ടിരുന്നു. 1956 ല്‍ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പുറത്തിറങ്ങിയ ഫോക് ലോറ് മാഗസിന്‍ ഇവയില്‍ എടുത്തു കാണിക്കപ്പെടുന്നു. പുരാതന സാഹിത്യ ചരിത്രശേഷിപ്പുകളെ വേര്‍തിരിക്കുന്ന വിധത്തില്‍ ഫോക് ലോറ് ഏറെ അനിവാര്യമായ ഒരു ഘടനയാണ്. കയറു ഊരി വിട്ട ചരിത്ര നിര്‍മിതികള്‍ക്കും യാഥാര്‍ത്ഥ്യ കവര്‍ച്ചകള്‍ക്കും ഇത്തരത്തിലുള്ള കലാസാഹിത്യം മുന്നേറ്റങ്ങള്‍ നിനക്ക് ഏര്‍പ്പെടുത്തുന്നതുമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here