കാര്‍ട്ടൂണിന്റേത് അധികാരികളെ ഭയപ്പെടുത്തുന്ന ഭാഷ: വി. ആര്‍. സുധീഷ്‌

0
542

കോഴിക്കോട്: പ്രതിരോധത്തിന്റെ ശക്തമായ ഭാഷയാണ് ഓരോ കാര്‍ട്ടൂണിനും ഉള്ളത്. ചുരുക്കം ചില വരകള്‍ കൊണ്ട് വലിയ ആശയങ്ങള്‍ ജനിപ്പിക്കാന്‍ അവയ്ക്കാവുന്നു. കെ. ടി. അബ്ദുള്‍ അനീസിന്റെ കാര്‍ട്ടൂണുകള്‍ക്ക് അത്തരം കഴിവുണ്ട്. കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലെ കെ. ടി. അബ്ദുല്‍ അനീസിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം എഴുത്തുകാരന്‍ വി. ആര്‍. സുധീഷ് ഉദ്ഘാടനം ചെയ്തു.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

കാര്‍ട്ടൂണിസ്റ്റുകളെ ഏതു ഭരണാധികാരിയും ഭയപ്പെടുമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ വി. ആര്‍. സുധീഷ് അഭിപ്രായപ്പെട്ടു. കേരള ലളിതകലാ അക്കാദമി സംസ്ഥാന അവാര്‍ഡ് നേടിയ കാര്‍ട്ടൂണടക്കം നിരവധി കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തിനുണ്ട്. വിവിധ വിഷയങ്ങളില്‍ അധികരിച്ച്  വരച്ചിരിക്കുന്ന പല കാര്‍ട്ടൂണുകളും കാലിക പ്രസക്തവുമാണ്. സ്‌ട്രോംഗ് സ്‌ട്രോക്‌സ് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം 16 അവസാനിക്കും.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here