അന്തിക്കെടെ

0
1139
athmaonline-arteria-anthikkede-rk-attappaadi-fb

കവിത

ആർ.കെ അട്ടപ്പാടി
ഇരുള ഗോത്രഭാഷ

അമ്മേട് അന്തിനലാവെള്സാത്തി
മെലെകാ വരെപ്പടപ്പോലെ.
മഞ്ച്കാ നീന്ത്കാ വാനത്തി
വെളിങ്കാസ്ക്കല്ല്പ്പോലെ നച്ചേത്രകാ.
വേലി ഒതുക്കുതി
കളബൊലാ ജദ്മ്മ് കേക്ക്ത്.
പാതിജാമ്മാക്കാത്ത് തട്ട്കാ മുട്ട്കാ
വാലാട്ട്കവാമ്മ് മേരേള്കാ.
ഈ കണ്ണ്മ്മ് കാത്മ്മ്
സുമ്മയിര്ക്കാതില്ലെ.
ഒര് വേലിയള്ങ്കാക്ക്
കാത്ത് ഇര്ക്ക്ത്.
പൊഗേഗാ തീക്കട്ടെ
വെള്സാമ്മ് സൂര്മ്മ്മുണ്ട്പ്പക്കാ.
കത്ത്ഗാക്ക് പന്തമ്മ്
കെയ്യ്പ്പിടിക്കൊരു കത്തിമ്മ്
പോഗലഹാ തൊണേക്ക്
സാളെതൊരു എണേമ്മിരിക്ക്ത്.
കൂഗ്ഹവാ റക്കെയടിയെക്കാത്ത്
കണ്ണസക്കാതേ ഞാന്
അച്ചമുനുങ്കിപ്പാട്ട്പ്പാടി
മൂങ്കാസാളെതിയൊരു അന്തിക്കെടെ.

athmaonline-arteria-anthikkede-rk-attappaadi-illustration-subesh-padmanabhan
Illustration : Subesh Padmanabhan

അന്തിയുറക്കം (മലയാളം)

അക്കരെ അന്തിനിലാവെട്ടത്തിന്നാൽ
മലകൾ ചിത്രകലപ്പോലെ.
മേഘങ്ങൾ നീന്തുമാകാശത്ത്
വെള്ളാരങ്കല്ലുകൾപ്പോലെ നക്ഷത്രങ്ങളും.
വേലി വരമ്പുകളിൽ
കലപ്പിലാ ശബ്ദങ്ങളും കേൾക്കുന്നു.
പാതിരാക്കാറ്റിന്റെ തട്ടലുംമുട്ടലിലും
വാലാട്ടിയും മുരളുന്നുണ്ട്.
ഈ കണ്ണും ചെവിയും
വെരുതെയിരിക്കുന്നില്ല.
ഒരു വേലിയനക്കത്തിനായ്
കാത്തിരിക്കുന്നു.
പുകയുന്ന തീക്കട്ട
വെട്ടവും മണവുമുണ്ടരിക്കിൽ.
കത്തിക്കാൻ പന്തവും
കൈപ്പിടിക്കൊരു കത്തിയും
കൂടാതേ കൂട്ടിന്
കുടിലിലൊരു ഇണയുമുണ്ട്.
കൂവൽക്കാരന്റെ ചിറകടിയും കാത്ത്
കണ്ണടയാതേ ഞാൻ
അങ്ങനെ മൂളിപാട്ടുംപാടി
മുളങ്കുടിലൊരു അന്തിയുറക്കം.

ആർ കെ അട്ടപ്പാടി

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here