എഴുത്തിനൊരിടം

0
172
anjali-madhavi-gopinath-the-arteria-athmaonline

അഞ്ജലി മാധവി ഗോപിനാഥ്

മെയ്‌ 27′ ന് The arteria യുടെ അമ്പതാം പതിപ്പ് ഇറങ്ങുന്നു.

ഏറെ സന്തോഷം തോന്നുന്ന കാര്യമാണ്. എന്താണ് “The arteria “! എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകത? ചോദ്യങ്ങൾ ഒരുപാടാണ്. മലയാളത്തിലെ പുതുതലമുറയിലെ എഴുത്തുകാരെ ഇത്രത്തോളം ചേർത്തു നിർത്തിയ മറ്റൊരു പ്രസിദ്ധീകരണമുണ്ടോ എന്ന് സംശയമാണ്. എഴുതുന്ന ആളുകളുടെ പ്രശസ്തിയോ ജനസമ്മതിയോ പരിഗണിക്കാതെ, എഴുത്തിന്റെ നിലവാരത്തെ മാത്രം കണക്കിലെടുത്തു പ്രസിദ്ധീകരിക്കുന്ന “The arteria ” ഇതിനോടകം ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.

കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടു വെള്ളിയാഴ്ച്ചകളിൽ പ്രസിദ്ധീകരിക്കുന്ന ആത്മ ഓൺലൈനിന്റെ മറ്റൊരു പതിപ്പായ “The arteria ” വായനക്കാരുടെ മികച്ച പ്രതികരണത്തോടെ അമ്പതാം പതിപ്പിലെത്തി നിൽക്കുമ്പോൾ Arteria യുടെ വിവിധ പതിപ്പുകളിൽ എഴുതുവാൻ കഴിഞ്ഞു എന്നുള്ളത് ഏറെ സന്തോഷത്തോടെ ഓർക്കുന്നു.

ഏറ്റവും നന്നായി, ഇനിയുമേറെ പതിപ്പുകളിലൂടെ “The arteria” കൂടുതൽ വായനക്കാരിലേക്കും പുതിയ എഴുത്തുകാരിലേക്കും ഇനിയുമെത്തട്ടെ എന്നാശംസിക്കുന്നു.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here