ബുൾ ബുൾ എന്ന സംഗീത ഉപകരണത്തെ പറ്റി അധികമാരും കേട്ടുകാണില്ല. നല്ല കൈവഴക്കം ഉണ്ടെകിൽ മാത്രമേ ഈ ഉപകരണത്തെ വരുതിയിലാക്കാൻ സാധിക്കുകയുള്ളൂ. ‘ബുൾബുൾ ‘ എന്ന സംഗീത ഉപകരണ വായനയുമായി എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയായ കൊച്ചു മിടുക്കി ഏവർക്കും പ്രിയങ്കരിയാകുന്നു.
നോർത്ത് ഇന്ത്യയിലും, പാക്കിസ്ഥാനിലും പ്രചാരത്തിലുള്ള സംഗീത ഉപകരണമാണ് ബുൾബുൾ. കൈവഴക്കം കൊണ്ടും, നിയന്ത്രണം കൊണ്ടും ഈ ഉപകരണത്തെ കൈയ്യടക്കത്തിൽ ആക്കിയിരിക്കുകയാണ് ഏഴു വയസുകാരി ഏഞ്ചലിൻ മരിയ ഏബിൾ എന്ന കൊച്ചു മിടുക്കി. പഞ്ചാബിലും, ചില ഉത്തരേന്ത്യൻ സംസഥാനങ്ങളിലും പ്രചാരത്തിലുള്ള ബുൾ ബുൾ മറ്റു രാജ്യങ്ങളിലും നേർത്ത വ്യത്യാസത്തോടെ പ്രചാരത്തിലുണ്ട്. സംഗീതം പൊഴിക്കുന്ന ബുൾ ബുൾ എന്ന പക്ഷിയിൽ നിന്നാണ് ഈ പേര് ഈ ഉപകരണത്തിന് കിട്ടിയത്. രണ്ടു കൂട്ടം കമ്പികളാണ്, പിയാനോയിലേതുപോലെ കീകളും, ഗിറ്റാറിന്‍റെത്പോലെ സ്ട്രിങ്ങുകളുമുള്ള ഈ സംഗീതോപകരണത്തിന് ജപ്പാൻ ബാൻജോ, ഇന്ത്യൻ ബാൻജോ എന്നീ പേരുകളുമുണ്ട്. 1930കളിലാണ് തെക്കനേഷ്യയിൽ ബുൾ ബുൾ എത്തുന്നത്, പിന്നീട് ഇന്ത്യൻ സംഗീതത്തിന്റെ ഭാഗമായി. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നു വരവോടെ ബുൾ ബുൾ കാലഹരണപ്പെട്ടു.
https://www.facebook.com/athmaonline/videos/340784096644736/
കോതമംഗലം ചേലാട് സെന്റ് സ്റ്റീഫൻ ബസ് അനിയാ പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഏഞ്ചലിൻ മരിയ ഏബിൾ. ബുൾബുൾ വായന കൂടാതെ നിരവധി ചിത്ര രചന മത്സരങ്ങളിലും വിജയിയാണ് ഏഞ്ചലിൻ. ബാലരമ പെയിന്റിംഗ് മത്സരം, കളിക്കുടുക്ക കളറിംഗ് മത്സരം, മാതൃഭൂമി മിന്നാമിന്നി കളറിംഗ് മത്സരം, തുടങ്ങിയതിലെല്ലാം വിജയി ആണ് ഏഞ്ചലിൻ.
ചിത്ര കലയിലും, ബുൾ ബുൾ വായനയിലും ഏഞ്ചലിന്‍റെ ഗുരു മുൻ സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവും, കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ മുൻ ചിത്രകലാ അധ്യാപകനുമായിരുന്ന മുത്തച്ഛൻ സി. കെ. അലക്സാണ്ടർ ആണ്. മുൻ കോതമംഗലം സബ് – ജില്ലാ സ്കൂൾ യുവജനോത്സവ കലാപ്രതിഭയും കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ബയോ സയൻസ് വിഭാഗം ലാബ് അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ് ന്റെയും ചേലാട് സെന്റ്. സ്റ്റീഫൻ ബസ് -അനിയാ സ്കൂൾ അദ്ധ്യാപിക സ്വപ്ന പോൾ ന്റെയും മകളാണ് ഏഞ്ചലിൻ. ആകാശവാണി വയലും വീടും, കൃഷിപാഠം പരമ്പരകളില്‍ ശ്രോതാക്കള്‍ക്കുള്ള മത്സരങ്ങളിലെ സ്ഥിരം വിജയിയാണ് ഏബിൾ. ചേലാട് ചെങ്ങമനാട്ട് കുടുംബാംഗമാണ്.