അനന്തു കൃഷ്ണ

0
245
anandu-krishna-athmaonline-the-arteria

അനന്തു കൃഷ്ണ

പാട്രിയാർക്കൽ – ഫണ്ടമെന്റലിസ്റ്റ് -മതാധിഷ്ട്ടിത മൂല്യങ്ങളുടെ വ്യൂ പോയിന്റിലൂടെയല്ലാതെ കൂറേ കൂടി ഫെയറായ – ഇൻക്ലൂസീവായ കണ്ണിലൂടെ ചരിത്രത്തെ പുനർവായിക്കേണ്ടതുണ്ട്, വർത്തമാനത്തെ പുനപരിശോധിക്കേണ്ടതുണ്ട്. ആ നേരങ്ങളിൽ പല ബോധ്യങ്ങളും പൊളിച്ച് പണിയേണ്ടി വരും. ശബ്ദമില്ലാതിരുന്നവരുടെ ഒച്ച കേൾക്കാനാവും, നിറം ചാലിച്ചെഴുതിയതിലെ അനീതികൾ കാണാനാകും, ശരിയെന്ന് കരുതിയ പലതും കൊടിയ തെറ്റുകളെന്നും – സംസാരിക്കേണ്ടതില്ലെന്ന് പറഞ്ഞ് ഒതുക്കി വച്ചത് പലതും പ്രസക്തമെന്നും മനസ്സിലാവും. സമൂഹത്തെ, മനുഷ്യരെ, “മൂല്യങ്ങളെ ” നോക്കി കാണുന്ന ന്യൂറൽ പാറ്റേൺ തന്നെ മാറി പോവും.

വിവേചനങ്ങളില്ലാത്ത സമൂഹം ഉരുതിരിഞ്ഞ് വരുന്നത് രാഷ്ട്രീയമായി ശരിയായ – ശാസ്ത്രീയമായ അറിവ് മനുഷ്യൻ നേടുമ്പോഴാണ്. കണ്ടീഷനിങ്ങിൽ അന്ധമായി പോയൊരു ജനതയെ താരതമ്യേന തൊട്ടുണർത്താൻ ഏറ്റവും ഉഷാറ് കലയാണ്. കല പ്രകാശനമാണ്, പ്രചോദനമാണ്, പ്രതിരോധവുമാണ്. ഇനിയും മനസ്സിലാകാത്ത മനുഷ്യരേയും മനുഷ്യവികാരങ്ങളേയും അവസ്ഥകളേയും അത് പ്രതിനിധാനവും ചെയ്യുന്നു.

ഹൃദയത്തിൽ നിന്നും രക്തം ശരീരമാസകലം എത്തിക്കുന്ന ആർട്ടറി പോലെ തന്നെ ഒരു സമൂഹം ജീവിക്കാനും അതിജീവിക്കാനും ക്വാളിറ്റിയുള്ള കലാ-സാംസ്കാരിക വർക്കുകൾ അതിലെ മനുഷ്യരിലേക്കൊഴുകിയെത്തണം.
ആ ദൗത്യം ഗൗരവത്തോടെയും ഭംഗിയോടെയും നിർവ്വഹിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ഒന്നായാണ് “ദി ആ൪ട്ടേരിയ” യെ എനിക്ക് തോന്നിയിട്ടുള്ളത്. കവിതകളും കഥകളും ലേഖനങ്ങളുമെല്ലാമായത് സമ്പുഷ്ടമായി ഒഴുകുകയാണ്.

മുമ്പൊക്കെ കവിതകൾ അയച്ച് കൊടുക്കാനൊരു പ്രസിദ്ധീകരണം എന്ന രീതിയിൽ മാത്രമാണ് കണ്ടതെങ്കിലും, പിന്നീട് അതിലെ നല്ല കണ്ടന്റുകൾ പതിയെ വായിക്കുന്ന ഒരാളിലേക്ക് ഞാൻ മാറി.
സർഗ്ഗാത്മക രചനകളും പുതിയ അവബോധങ്ങൾ സൃഷ്ട്ടിക്കാൻ സഹായിക്കുന്ന ആഴമുള്ള രാഷ്ട്രീയ-സാംസ്കാരിക എഴുത്തുകളും ഒരു സംക്ഷിപ്ത രൂപത്തിൽ ഓൺലൈനായി ലഭിക്കുന്നത് വളരെ ഗുണകരമാണ്.

അൻപതാം പതിപ്പിലേക്കെത്തി നിൽക്കുന്ന ദി ആ൪ട്ടേരിയയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇനിയും മുന്നോട്ട്.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here