ബിന്ദു ഇരുളം

2
338
bindu-irulam-the-arteria-athmaonline

ബിന്ദു ഇരുളം

കവിതകളെഴുതി ഒന്നു പ്രസിദ്ധീകരിച്ചു കാണുവാൻ കാത്തിരിക്കുന്ന കവിയുടെ വിഷമം ഒന്നു വേറെ തന്നെ. സ്വന്തം കവിതകൾ അച്ചടി മഷി പുരണ്ടു കാണുക, ചൊല്ലിയ കവിതകൾ കേട്ടാസ്വദിക്കുക എന്നൊക്കെ പറയുമ്പോൾ ഏതൊരു എഴുത്തുകാരൻറെയും മനസിൽ പറയാതെ പറയുന്ന ആനന്ദമാണ്.

അങ്ങനെയാണ് പ്രിയ കവി ശ്രീ സുകുമാരൻ ചാലിഗദ്ധ ആത്മ ഓൺലൈൻ മാസികയെ പരിചയപ്പെടുത്തുന്നതും, കവിതകൾ അയക്കാൻ പറയുന്നതും. അദ്ദേഹം ഇന്ന് കേരള സാഹിത്യ അക്കാദമിയിലെ ആദ്യത്തെ ഗോത്രവർഗ്ഗ ജനറൽ കൗൺസിൽ അംഗ പദവിയിലെത്തിയതും, സാഹിത്യ രംഗത്തെ നേട്ടം തന്നെ.

വളരെ ചെറുതാണെങ്കിലും, വൈവിധ്യവും വൈചിത്ര്യവുമായ ഒരു കൾച്ചറൽ മാഗസിൻ എന്ന നിലയിൽ ആത്മ ഓൺലൈൻ മാഗസിൻ വലിയ പ്രസിദ്ധികരണമായി ഞാൻ കാണുന്നു. കാരണം മറ്റു പ്രസിദ്ധീകരണത്തോടൊപ്പം തന്നെ കേരളത്തിലെ ഗോത്രവർഗ്ഗ ജനതയുടെ തനത് ഭാഷകളിൽ ഒട്ടനവധി ഗോത്ര കവികളെ പുറം ലോകത്തു കൊണ്ടുവരാനും, അവരുടെ കല – സാഹിത്യ സംസ്കാരങ്ങളെ ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കുവാനും സാധിച്ചു എന്നത് അഭിനന്ദനീയമാണ്. The Arteria യിലെ ചൊൽ കവിതകളും ഇതോടൊപ്പം തന്നെ സന്തോഷം തരുന്ന മറ്റൊരു പതിപ്പാണ്.

അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന ഒരു സാഹിത്യകാരിയായി ആത്‌മയെ ചേർത്തുപിടിക്കുന്നു. ഒപ്പം ഇനിയും വ്യത്യസ്ത മേഖലകളും ഉൾപ്പെടുത്തുവാൻ കഴിയട്ടെ.

കവി – കവിയത്രി നിലകളിൽ തിളങ്ങാൻ സഹായിച്ച ആത്മയുടെ ആത്മാവായി നിലകൊള്ളാൻ, എന്നും വായനക്കാരുടെ വാതിലുകളിൽ വായനാ വസന്തം പൂക്കുവാൻ, ഇനിയും എത്തിപ്പെടാത്ത ഇടങ്ങളിലേയ്ക്കു ആത്മയുടെ കണ്ണുകൾ തുറക്കട്ടെ, എന്നാശംസിക്കുന്നു. സ്നേഹത്തോടെ നന്ദി.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here