ഗോത്രഭാഷാ കവിത
അമൃത തവിഞ്ഞാൽ, വയനാട്
ചിത്രീകരണം : മജ്നി
ഏണ്ടുന്തോ കായ് വീന്തു
മണ്ണിലിന്തു പൊന്തി വന്തും കാഞ്ചു
ഒക്കളേയും തിലെ പൊന്തിച്ചു മലയു
മണ്ണിലിയ ഒക്കത്തുന്ണ്ണേയും
അങ്കെക്കും ഇങ്കെക്കും
പോയിക്കാഞ്ചു മലയു
നമക്കു പൈപ്പട്ടക്കുവാ
തിണ്ണുവാ ഉള്ളെന്നെ വേയിപ്പാ
നമ്മ പിരക്ക എപ്പളും ചെമ്മക്കാരായിവരു.
…
മരക്കൊമ്പ്
എവിടുന്നോ വിത്ത് വീണ്
മണ്ണീന്ന് പൊന്തി വന്നിട്ട്
എല്ലാവരെയും തല പൊക്കി നോക്കും
മണ്ണിലുള്ള എല്ലാവരെയും
അങ്ങോട്ടും ഇങ്ങോട്ടും പോയി നോക്കും
നമുക്ക് വിശപ്പടക്കാൻ
തിന്നാനുള്ളത് വേവിക്കാൻ
നമ്മുടെ വീട്ടിൽ എപ്പോഴും കുടുംബക്കാരായി വരും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.