മാവിലൻ ഗോത്രഭാഷാ കവിത
അംബിക പി വി
പെളിച്ചെട്ട് പറിയെ സമയാണ്ട്
പർന്നകേനെ ഏന് ചൂണ്ട്
നിക്കർന്ന മൂട്കോട്ട്ന തെളിക്കെ
തെളിക്കെക് പിടെയൊളിപ്പത്ള്ള
ചതിത്ത കനപ്പെട്ന മൂട്
നാണല്ന്ത് തൊടരടാ…?
ഏറന കറ്ത്ത മെട്ടക്ക്ണ്ടെ
നിക്കറ് പേടിപ്പ്ക്ന്…?
മെല്ലെ ഓഡ്ഡോണെ മെല്ലെ
നടെത്ത് പർക്ക്ന എന്നെ നാ …
നെകല്ക് പിടെയൊളിത്ത്‌ന എന്നന്
നിക്കറക് ചൂയെ
കടിയാണ്ടായിരിക്കും
എന്നാല്
ഏന് നിക്കറന് ചുക്ക്ന്ളെ
പർത്ത്‌ന തർബെട്ടെട്ട് പാട്കനംകെട്ടന പോലെ
നൂറ്റാണ്ട്കീവ്റം ഏന്
മെല്ലെ ഒറുവ തെളിഞ്ഞ
നിക്കറക് നെയ്തുണ്ടാ …? ഒഞ്ചി കാരി പൊട്ത്ത്
മടെ മാറ്റ്ത് പിടെയ് പർക്ക്ണ്ട്
പേടി അനിവാര്യമാത് പർത്ത്‌ണ്ട്.
…
പരിഭാഷ
കറുത്ത സൂര്യൻ
വെളിച്ചത്തിലേക്ക് വരാൻ സമയമായി .
വന്നപ്പോഴൊക്കെ ഞാൻ കണ്ടു,
നിങ്ങളുടെ മുഖം കോട്ടിയ ചിരി .
ചിരിക്ക് പിന്നിലൊളിപ്പിച്ചിരിക്കുന്ന
ചതിയുടെ കനപ്പെട്ട മുഖം .
ഇനിയുമിതു തുടരണോ ?
ആരുടെ കാലടികളെയാണ്
നിങ്ങൾ ഭയക്കുന്നത് !
പതുക്കെ ,വളരെ പതുക്കെ
നടുന്നു വരുന്ന എന്നെയോ .
നിഴലുകൾക്ക് പിന്നിലൊളിച്ച എന്നെ
നിങ്ങൾക്ക് കാണാൻ കഴിയില്ലായിരിക്കാം
എന്നാൽ ഞാൻ നിങ്ങളെ കാണുന്നു
പിന്നിട്ട വഴികളിലെ ദുസ്വപ്നം പോലെ .
നൂറ്റാണ്ടുകൾക്കിപ്പുറം ഞാൻ
പതിയെ ഒന്നുചിരിച്ചു
നിങ്ങൾക്ക് വേദനിച്ചോ ?
ഒരു കറുത്ത സൂര്യൻ
മറനീക്കി പുറത്തു വരുന്നുണ്ട്
ഭയം അനിവാര്യമായിരിക്കുന്നു .
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.