കഥ
ഐശ്വര്യ
സ്റ്റാൻഡേർഡ് : 2
ഒരു ദിവസം മൈക്കും അവൻറെ കൂട്ടുകാരനായ പിയാനോയും,സാക്സോഫോണും, വയലിനും, ഗിത്താറും കൂടി റോഡിലൂടെ നടന്നു പോകുകയായിരുന്നു.
ഗിത്താർ സംഗീത ക്ലാസ്സിൽ ഇരിക്കുമ്പോൾ എല്ലാം വളരെ വലിയ ശബ്ദമുണ്ടാക്കി എല്ലാവരെയും ശല്യപ്പെടുത്തു൦. ആരു പറഞ്ഞാലും അവനത് നിർത്തില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം പിയാനോ വിചാരിച്ചു “ഈ ശല്യപ്പെടുത്തൽ സഹിക്കാതായിരിക്കുന്നു, ഇത് നിർത്തിക്കാൻ എന്തേലും ഒരു പണി ഇവനു കൊടുക്കണം” അങ്ങനെ ഈ കാര്യം പിയാനോ കൂട്ടുകാരോട് പറഞ്ഞു.
അവരെല്ലാവരും കൂടി ഒന്നിച്ച് ഒരു തീരുമാനമെടുത്തു. ഇനി മുതൽ എല്ലാവരും ക്ലാസ്സിൽ വലിയ ബഹളം ഉണ്ടാകണമെന്ന്. അങ്ങനെ എല്ലാവരും വലിയ ബഹളമുണ്ടാക്കി, അതൊരു ഭയങ്കര ശബ്ദമായി. ഗിത്താറിന് അത് സഹിക്കാൻ കഴിയാതായി. അവൻ ബഹളം നിർത്താൻ പറഞ്ഞു. ആരും അതു കേട്ടില്ല. അവർ ബഹളം ഉണ്ടാക്കി കൊണ്ടേയിരുന്നു. ഗിത്താറിന് അവൻറെ തെറ്റുകൾ മനസ്സിലായി. പിന്നീടൊരിക്കലും അവൻ വലിയ ശബ്ദം ഉണ്ടാക്കിയിട്ടില്ല. അവർ കൂട്ടുകാർ എല്ലാവരും സന്തോഷത്തോടെ ഭംഗിയുള്ള സംഗീതം ഉണ്ടാക്കി മറ്റുള്ളവരെ സന്തോഷിപ്പിച്ചു ജീവിച്ചു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Great mole… congratulations ????