A Death in the Gunj

0
149

ഗ്ലോബൽ സിനിമാ വാൾ

മുഹമ്മദ് സ്വാലിഹ്

Film: A Death in the Gunj
Director: Konkona Sen Sharma
Year: 2016
Language: English

1970 കളിലെ ബീഹാര്‍. നന്ദു, ബ്രയാന്‍ എന്നീ യുവാക്കള്‍ തങ്ങളുടെ കാറിന്റെ ട്രങ്കിലുള്ള ഒരു ശവശരീരത്തില്‍ തുറിച്ചുനോക്കിക്കൊണ്ട് നിര്‍വികാരമായി നില്‍ക്കുകയാണ്. ഒരാഴ്ച്ച മുമ്പാണ് മക്ക്‌ലസ്‌കിഗഞ്ചിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് നന്ദു വരുന്നത്. നന്ദുവിനോടൊപ്പം ഭാര്യ ബോണി, മകള്‍ താനി, കസിനായ ഷുട്ടു, ബോണിയുടെ സുഹൃത്ത് മിമി എന്നിവരും കൂടെയുണ്ട്. പഴയ സുഹൃത്തുക്കളായ വിക്രമും ബ്രയാനും പുതുവര്‍ഷമാഘോഷിക്കാന്‍ അവരോടൊപ്പം ചേരുന്നു. ഷുട്ടു വളരെ മൃദുലഹൃദയനും സൗമ്യപ്രകൃതനുമാണ്. 23 വയസായെങ്കിലും അതിന്‍െ പക്വതയൊന്നും കാണിക്കാത്ത ഷുട്ടുവിന്റെ ആകെയൊരു സുഹൃത്ത് നന്ദുവിന്റെ മകള്‍ താനിയാണ്. തന്റെ മൃദുലസ്വഭാവം കാരണം പലപ്പോഴും തമാശകള്‍ക്കും കളിയാക്കലുകള്‍ക്കും അവഗണനകള്‍ക്കുമൊക്കെ പാത്രമാകുന്നുണ്ട് ഷുട്ടു. പിതാവിന്റെ മരണശേഷം ഒന്നുകൂടി ഉലഞ്ഞിരിക്കുകയാണ് അയാളുടെ മനസ്സ്. എന്തായാലും അവധിക്കാല ആഘോഷം മുന്നോട്ട് പോകും തോറും ഷുട്ടുവിന്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുന്നതായി തോന്നുന്നു. അതേസമയം എല്ലാവരും പുതുവര്‍ഷവും തുടര്‍ന്നുള്ള ദിവസങ്ങളും ആഘോഷിക്കുന്നുണ്ട്. അതിനിടയിലുണ്ടാവുന്ന ചില അടിയൊഴുക്കുകളും സംഭവവികാസങ്ങളും തീര്‍ത്തും അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളിലേക്ക് നയിക്കുന്നു.
പിതാവ് കൂടിയായ എഴുത്തുകാരന്‍ മുകുള്‍ ശര്‍മ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി രചിച്ച ചെറുകഥയെ ആസ്പദമാക്കിയാണ് കൊങ്കൊണ സെന്‍ ശര്‍മ എ ഡെത്ത് ഇന്‍ ദ ഗഞ്ച് എന്ന സിനിമ ഒരുക്കിയത്. ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here