A Beautiful Mind

0
136

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: A Beautiful Mind
Director: Ron Howard
Year: 2001
Language: English

ഗണിതശാസ്ത്രത്തിലെ യുവപ്രതിഭയായ ജോണ്‍ നാഷ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെത്തുകയാണ്. ബിരുദവിദ്യാര്‍ത്ഥികളായ സോള്‍, ഐന്‍സ്ലീ, ബെന്റര്‍ എന്നിവരോടൊപ്പം തന്റെ റൂംമേറ്റ് ആയ ചാള്‍സും ജോണിന്റെ സുഹൃത്തുക്കളാകുന്നു. തുടര്‍ന്ന് ഗണിതശാസ്ത്രത്തില്‍ ശ്രദ്ധേയമായ സൈദ്ധാന്തികസംഭാവനകള്‍ നല്‍കുന്ന ജോണിന് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അദ്ധ്യാപനവും ഗവേഷണവും നടത്താന്‍ അവസരം ലഭിക്കുന്നു. കുറച്ചുകാലം കഴിയുമ്പോള്‍ തന്റെ സ്ഥിരം ചുമതലകളില്‍ വിരസത അനുഭവിക്കുന്ന നാഷ് പ്രതിരോധരംഗത്ത് ശത്രുക്കളുടെ ആശയവിനിമയം വ്യാഖ്യാനിക്കാനും മറ്റുമായി ക്ഷണിക്കപ്പെടുന്നു. അവിടെ നിന്നും നാഷിന്റെ ജീവിതം ഇരുണ്ട വഴികളിലേക്ക് തിരിയുകയാണ്. ജോണ്‍ നാഷ് എന്ന ഗണിതശാസ്ത്രജ്ഞന്റെ വളര്‍ച്ചയും തളര്‍ച്ചയും മാനസികാരോഗ്യപ്രശ്‌നങ്ങളും ജീവിതസഖിയില്‍ നിന്നും മറ്റു സുഹൃത്തുക്കളില്‍ നിന്നും അയാള്‍ക്ക് കിട്ടിയ പിന്തുണയുമൊക്കെ അയാളെ 1994 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനജേതാവാക്കിയ കഥയാണ് എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്. ഒരു ജീവചരിത്ര സിനിമയാണെങ്കിലും സിനിമയിലുള്ളത് പൂര്‍ണമായും യഥാര്‍ത്ഥ സംഭവങ്ങളല്ല. ജോണ്‍ നാഷിന്റെ മാനസിക വിഭ്രാന്തികളിലാണ് സിനിമ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here