HomeTHE ARTERIASEQUEL 94ഒറ്റച്ചോദ്യം - ഫ്രാൻസിസ് നൊറോണ

ഒറ്റച്ചോദ്യം – ഫ്രാൻസിസ് നൊറോണ

Published on

spot_imgspot_img

ഒറ്റച്ചോദ്യം

അജു അഷ്‌റഫ് / ഫ്രാൻസിസ് നൊറോണ

 

അരാജകത്വത്തിന്റെ പഞ്ചശീലതത്ത്വങ്ങള്‍ പാലിക്കുന്നൊരു ഉട്ടോപ്യന്‍രാജാവ്’

മാസ്റ്റർ പീസിലെന്നെ ഏറ്റം ആകർഷിച്ചൊരു വാക്യമാണ് മുകളിലേത്. നർമത്തിന്റെ മേമ്പൊടി ചാലിച്ച രൂക്ഷവിമർശനത്തിന്റെ നിരവധി മുഹൂർത്തങ്ങൾ പുസ്തകത്തിൽ കാണാൻ കഴിഞ്ഞു. രചനയുടെ മേന്മയാൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു കൃതി, മറ്റുകാരണങ്ങളാൽ ചർച്ചകളിൽ നിറഞ്ഞു നിന്നത് ദൗർഭാഗ്യകരമാണ്.

ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി താങ്കൾ പറയാനുള്ളതൊക്കെയും പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട് തന്നെ, അല്പം ഫിക്ഷൻ കലർന്നൊരു ചോദ്യമാണ് ചോദിക്കാനുള്ളത്. ഇപ്പോഴും ഇരുട്ടിന്റെ മറ പറ്റി നിൽക്കുന്ന, താങ്കൾക്കെതിരെ കേസ് നൽകിയ വ്യക്തി പെട്ടെന്നൊരു നിമിഷം മുന്നിലെത്തി കുറ്റസമ്മതം നടത്തിയാൽ? നൊറോണയ്ക്ക് അയാളോട് പറയാനുള്ളതെന്താണ്.?

മഹത്തായ ആശയങ്ങൾ പറയുമ്പോഴും ജീവിതത്തോടു ചേർന്നു നിൽക്കുന്ന ഒരു സെൻസിബിലിറ്റി അതിന് ഉണ്ടാവണമെന്ന നിലപാടിലാണ് “അരാജകത്വത്തിന്റെ പഞ്ചശീലതത്വങ്ങള്‍ പാലിക്കുന്നൊരു ഉട്ടോപ്യന്‍രാജാവ്” എന്ന് മാസ്റ്റർപീസിലൊരു സറ്റയർ എഴുതുന്നത്..

ഫിക്ഷനലായ ഒരു ചോദ്യമാണ് താങ്കൾ എന്നോടു ചോദിച്ചിരിക്കുന്നതെങ്കിലും ഇതിനുള്ള ഉത്തരവും ഇതേ സെൻസിബിലിറ്റിയോടെ പറയാൻ ആഗ്രഹിക്കുന്നു.
എനിക്കെതിരെ വന്ന പരാതി കേവലം വ്യക്തിപരമായ ഒന്നായി കാണാൻ എനിക്കാവില്ല.. മാസ്റ്റർപീസും കക്കുകളിയുമെല്ലാം ഒരു വലിയ ക്യാൻവാസിലുള്ള വിഷയമാണ്.. രണ്ടിലും കൃത്യമായി അതുൾപ്പെടുന്ന സിസ്റ്റത്തെയാണ് വിമർശിക്കുന്നത്.. അത്തരം വിമർശനങ്ങളിൽ അസ്വസ്ഥനായ ഒരാൾ എനിക്കെതിരെ എന്നതിനേക്കാൾ ആ സിസ്റ്റത്തെ സ്വന്തം ഇടമായി കണ്ട്, അതിനെതിരെ ഞാൻ എഴുതിയതിലുള്ള അസ്വസ്ഥതയിലാണ് പരാതി നൽകുന്നത്.
ചോദ്യത്തിൽ പരാമർശിക്കുന്നതുപോലെ അയാൾക്ക് അതിലുണ്ടാകുന്ന കുറ്റബോധവും മാപ്പു പറച്ചിലും കേവലം വ്യക്തിപരം എന്നതിനേക്കാൾ ആ സിസ്റ്റത്തിനു വന്നു ചേർന്നിട്ടുള്ള അപചയങ്ങളേയും പുഴുക്കുത്തുകളേയും മനസ്സിലാക്കിയുള്ള ഒരു റെക്കൻസിലിയേഷൻ ആണെങ്കിൽ അയാളുടെ മാപ്പു പറച്ചിൽ കാലം അടയാളപ്പെടുത്തേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു.. ഇപ്രകാരമല്ലാതെ അത് കേവലം വ്യക്തിപരമായ ഒന്നാണെങ്കിൽ, ഏറ്റുപറച്ചിലുകളെന്ന നിലയുള്ള വൈകാരിക തലമല്ലാതെ ആയതിനു വലിയ പ്രാധാന്യമൊന്നും നൽകേണ്ടതില്ല എന്നതാണ് എന്റെ നിലപാട്…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...