പുതു എഴുത്തുകാരില്‍ ശ്രേദ്ധേയയായ ബിന്ദു ടിജിയുടെ പ്രഥമ കവിതാ സമാഹാരവും പിതാവ് ലാസര്‍ മണലൂരിന്റെ ചെറുകഥാ സമാഹാരവും പ്രകാശനത്തിനെത്തുന്നു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ വെച്ച് ജൂണ്‍ 10ന് വൈകിട്ട് 3 മണിയ്ക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡോ. റസൂല്‍ പൂക്കുട്ടി രാസമാറ്റം എന്ന കവിതാ സമാഹാരവും കഥാകാരന്‍ അശോകന്‍ ചരുവില്‍ (അ)സംഭവ്യം എന്ന ചെറുകഥാ സമാഹാരവും പ്രകാശനം ചെയ്യും. ചടങ്ങില്‍ അര്‍ഷാദ് ബത്തേരിയുടെ സാന്നിധ്യം ഉണ്ടാവും.