Loving Vincent

0
214

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Loving Vincent
Director (s): Dorota Kobiela, Hugh Welchman
Year: 2017
Language: English

ലോകപ്രശസ്ത ചിത്രകാരനായ വിന്‍സന്റ് വാന്‍ഗോഗ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷത്തിനുശേഷമാണ് പോസ്റ്റ്മാനായ ജോസഫ് റൂളിന്‍ തന്റെ മകനോട് ഒരു കാര്യമാവശ്യപ്പെടുന്നത്. വാന്‍ഗോഗിന്റെ അവസാനത്തെ കത്ത് അനിയനായ തിയോയുടെ അടുത്തെത്തിക്കാനായിരുന്നു അത്. റൂളിന് വാന്‍ഗോഗിന്റെ മരണത്തില്‍ ചില സംശയങ്ങളൊക്കെ ഉള്ള സാഹചര്യത്തിലാണ് ഇങ്ങനൊരു ആവശ്യം മകനോടുന്നയിക്കുന്നത്. വലിയ താല്‍പര്യത്തോടെയല്ലെങ്കിലും മകന്‍ അര്‍മാന്റ് അത് സമ്മതിക്കുകയും പാരീസിലേക്ക് പുറപ്പെടുകയും ചെയ്യുന്നു.
പാരീസിലെത്തുന്ന അര്‍മാന്റ് വാന്‍ഗോഗിന്റെ മരണത്തിന് ആറുമാസത്തിനുശേഷം തിയോയും മരിച്ചതായി മനസ്സിലാക്കുന്നു. തുടര്‍ന്നങ്ങോട്ട് കത്ത് കൈമാറുക എന്നതിലുപരി വിക്ടറിന്റെ മരണത്തിന്റെ ചുരുളഴിക്കുക എന്നതാവുന്നു അര്‍മാന്റിന്റെ ലക്ഷ്യം. അര്‍മാന്റ് കണ്ടുമുട്ടുന്ന ഒരുപറ്റം മനുഷ്യരിലൂടെയും അവര്‍ക്ക് വിക്ടറുമായുള്ള ബന്ധത്തിലൂടെയും വിക്ടര്‍ വാന്‍ ഗോഗ് എന്ന കലാകാരന്റെ വ്യക്തിത്വവും ജീവിതവും തുടര്‍ന്ന് അനാവരണം ചെയ്യപ്പെടുന്നു. ആനിമേഷന്‍ സിനിമയായ ലവിങ് വിന്‍സന്റിന്റെ ഓരോ ഫ്രെയിമും ഓയില്‍ പെയിന്റിങുകളാണ്. അത്തരത്തില്‍ 65000 പെയിന്റിങുകള്‍ ഉപയോഗിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വാന്‍ ഗോഗ് വരച്ച അതേ ശൈലിയിലുള്ള പെയിന്റിങുകളാണ് ഇവ. സിനിമ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here