വൈലോപ്പിള്ളി സ്മാരക സമിതിയുടെ “വൈലോപ്പിള്ളി കവിതാ പുരസ്‌കാരത്തി’ന് വിമീഷ് മണിയൂരും സംഗീത ചേനംപുല്ലിയും അർഹരായി. നാല്പത് വയസിന് താഴെ പ്രായമുള്ള കവികൾക്കാണ് ഈ പുരസ്‌കാരം നൽകി വരുന്നത്. വൈലോപ്പിള്ളിയുടെ സമാധി ദിനമായ ഡിസംബർ 22 ന്, കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇരുവർക്കും പുരസ്‌കാരം സമ്മാനിക്കും. അതേ വേദിയിൽ, വൈലോപ്പിള്ളിയുടെ പ്രശസ്ത കവിതകളിൽ ഒന്നായ ‘ജലസേചനം’ കഥകളി രൂപത്തിൽ അവതരിപ്പിക്കുമെന്നും വൈലോപ്പിള്ളി സ്മാരകസമിതി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ‘യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു എന്ന’ കൃതിയിലൂടെയാണ് വിമീഷ് മണിയൂർ പുരസ്‌കാരത്തിന് അർഹനായത്. “കവിത വഴിതിരിയുന്ന വളവുകൾ” എന്ന കൃതിയിലൂടെയാണ് സംഗീത ചേനംപുല്ലിക്ക് അവാർഡ് ലഭിച്ചത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല