The Namesake

0
273

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: The Namesake
Director: Mira Nair
Year: 2007
Language: English, Bengali

കല്‍ക്കട്ടയില്‍ നിന്നും അമേരിക്കയിലെത്തി താമസമാക്കുന്ന ദമ്പതികളാണ് അശോകും അഷിമയും. അവരുടെ മകനാണ് നിഖില്‍ ഗൊഗോള്‍. ഈ കുടുംബത്തിന്റെ പാലായനജീവിതത്തിലെ വിവിധ വശങ്ങളാണ് ദ നെയിംസേക്ക് എന്ന സിനിമയുടെ ഇതിവൃത്തം. ആദ്യത്തേത് അശോകിന്റെയും അഷിമയുടെയും ദാമ്പത്യജീവിതമാണെങ്കില്‍ രണ്ടാമത്തേത് മകനായ ഗൊഗോള്‍ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയാണ്. കുടുംബത്തിലെ പ്രധാന അംഗം ഇല്ലാതായിപ്പോവുമ്പോഴുള്ള പ്രശ്‌നങ്ങളും സിനിമയുടെ ഒരു ഭാഗമാണ്. അശോക്-അഷിമ ദമ്പതികളുടെ മകനായ ഗൊഗോളിന് നല്‍കിയിരിക്കുന്നത് പ്രശസ്ത റഷ്യന്‍ സാഹിത്യകാരനായ നിക്കോളായ് ഗൊഗോളിന്റെ പേരാണ്. ഈ പേര് ഗൊഗോളിനെ പല രീതിയിലും സ്വാധീനിക്കുന്നുണ്ട്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഗൊഗോള്‍ പൂര്‍ണമായും പാശ്ചാത്യജീവിതമാണ് നയിക്കുന്നത്. എന്നാല്‍ ഇത് ഉള്‍ക്കൊള്ളാന്‍ അശോകിനോ അഷിമക്കോ സാധിക്കുന്നില്ല. ഈ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് സിനിമയുടെ ഒരു പ്രധാനപ്പെട്ട ഘടകമാണ്. അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഗൊഗോള്‍  തന്റെ മാതാപിതാക്കളുടെ സംസ്‌കാരത്തെ മനസിലാക്കാന്‍ ശ്രമിക്കുന്നു. അത് നിരവധി തിരിച്ചറിവുകളിലേക്ക് ‘നിഖില്‍ ഗൊഗോളിനെ’ എത്തിക്കുകയും വ്യക്തിജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ജുമ്പാ ലാഹിരിയുടെ അതേ പേരുള്ള നോവലിനെ ആസ്പദമാക്കിയാണ് മീരാ നായര്‍ ഈ സിനിമ തയ്യാറാക്കിയിട്ടുള്ളത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here