പുറപ്പാട്

0
364

കവിത

ധന്യ ഇന്ദു

 

മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട
എൻ്റെ പ്രണയമേ
നീ മണ്ണടരുകൾക്കുള്ളിൽ
സ്വസ്ഥമായിരിക്കുക

കണ്ണിൽ നക്ഷത്രമൂർച്ചയുള്ള
സ്വപ്നങ്ങൾ കണ്ടും,
മഴപ്പൂവിതളുകളിൽ
ഒറ്റക്കാൽ നൃത്തം ചവിട്ടിയും
ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെ

ആത്മ പിണ്ഡങ്ങളിൽ
ജനിമൃതിയുടെ
മുക്തിതേടി
ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ
ഞാനുമഭയം തേടിയേക്കാം.

രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ
ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ-
തടഞ്ഞു പോകുമ്പോൾ,
എൻ്റെ പ്രണയമേ
നമ്മളെന്നെന്നേക്കുമായി
വിസ്മൃതിയിലാണ്ടുപോകുന്നു

ഞാൻ നമ്മളെയോർത്ത്,
ഓർത്തോർത്ത് ഇരുന്നിരുന്ന
ജനൽപ്പടിയിൽ ചിതൽപുറ്റ്
മൂടുമ്പോൾ,
പുനർജനി നൂഴലുകൾ
അസ്തമയക്കാറ്റിൽ
തൂങ്ങിയാടുമ്പോൾ,
ഞാനെന്നിലേക്കു തന്നെ
മൂർച്ഛിച്ചു വീഴുന്നു.

ഉഷ്ണമാപിനിയിലളക്കാൻ
കഴിയാത്ത
എൻ്റെ പ്രണയമേ
നിനക്കിന്നും എന്നും സ്വസ്തി


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here