ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Farewell
Director: Lulu Wang
Year: 2019
Languages: Mandarin, English
താന്‍ നായ് നായ് എന്ന് വിളിക്കുന്ന അമ്മൂമ്മക്ക് കാന്‍സര്‍ പിടിപെട്ടിരിക്കുകയാണ്. ഇനിയധികകാലമൊന്നും ജീവിച്ചിരിക്കാനിടയില്ല. അമേരിക്കയില്‍ ജീവിക്കുന്ന ബില്ലിയും കുടുംബവും ചൈനയിലേക്ക് പോകുന്നു. അമേരിക്കയിലും ജപ്പാനിലുമുള്ള മക്കള്‍ക്ക് അമ്മയെ അവസാനമായി കാണാനായി അവര്‍ കുടുംബത്തില്‍ ഒരു കല്യാണം തട്ടിക്കൂട്ടുന്നു. ഇതിലേക്കാണ് ബില്ലിയും കുടുംബവും ചെന്നിറങ്ങുന്നത്. എന്നാല്‍ രോഗവിവരം അമ്മൂമ്മക്കറിയില്ല, ചൈനീസ് പാരമ്പര്യപ്രകാരം അങ്ങനെ അറിയിക്കാന്‍ പാടില്ലെന്നാണ്. ഇതിനോട് അമേരിക്കയില്‍ വളര്‍ന്ന ബില്ലിക്ക് വിയോജിപ്പുണ്ട്. തുടര്‍ന്ന് യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാനും അതിനോട് സമരസപ്പെട്ടുകൊണ്ടുതന്നെ മുന്നോട്ട് നീങ്ങാനുമുള്ള ബില്ലിയുടെയും സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെയും ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ഒരാളുടെ ജീവന്റെയും ജീവിതത്തിന്റെയും അവകാശി ആരാണെന്ന പ്രധാന ചോദ്യത്തിനുത്തരം തേടുന്ന സിനിമ പലായനം, ഗൃഹാതുരത്വം, സാംസ്‌കാരികവ്യത്യാസങ്ങള്‍, കുടുംബവ്യവസ്ഥ എന്നിങ്ങനെ നിരവധി മേഖലകളിലേക്ക് ചര്‍ച്ചയെ കൊണ്ടുപോകുന്നു. അന്തരീക്ഷത്തില്‍ തളംകെട്ടി നില്‍ക്കുന്ന അഗാധമായ ദുഖത്തിന്റെയും കുറ്റബോധത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ അന്വേഷണം നടക്കുന്നത്.
സംവിധായികയായ ലുലു വാങിന്റെ ജീവിതത്തിലുണ്ടായ യഥാർഥ സംഭവങ്ങളുടെ അവതരണമാണ് ദ ഫെയര്‍വെല്‍ എന്ന സിനിമ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.