കവിത
അഭിലാഷ് എം.വി
കറന്റ് പോകുന്ന വഴികളിൽ
മാത്രമേ ഞാനാ ചെവികൾ കണ്ടുള്ളൂ
ചിലപ്പോൾ ചെടികളിൽ ഒളിച്ചു നിന്നു
വേർപിരിഞ്ഞ് യാത്ര
പൂർണ്ണമായി മനസ്സിലാക്കാൻ
സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്യണം
തടിച്ച ചെറിയ കാൽപ്പനികത
എന്തോ ഒളിച്ചു വെച്ചു
ചെറു സഞ്ചിയിൽ നിറയെ വിവരങ്ങളായിരിക്കും
കാല്പനികത പിന്നെ പതുക്കെയായി
മധുരവെളിച്ചങ്ങളിൽ
ആരുടെയോ വരവ്
ഇടക്ക് നക്ഷത്രങ്ങളെ പൂട്ടിയിരുന്നത് കണ്ടു
പുതിയ പരിചയങ്ങളോടെ നടന്നു
അകലത്ത് ആരായിരുന്നു
ശുദ്ധചലച്ചിത്രങ്ങൾ
ഞാനൊരു വീഥിക്ക് ഭംഗി നൽകി
ഒരു പകലിന്റെ ചെന്തെങ്ങ്
ഉദ്യാനമായി
കുറെ വെയിൽ മറച്ച്
മയിലുകൾ നിരന്നു
ഇനി
പുതിയ സ്പീഷിസിൽ ചെടി ജനിക്കാൻ
വെളിച്ചത്തെ ഇലകൾ നനവോടെ മനസ്സിലാക്കുകയെ
വേണ്ടൂ
പിന്നെ ഏതൊരു ചെടിയും
മാറ്റത്തെ മനസ്സിലാക്കും
വെളിച്ചത്തെ ഇലകൾ നനവോടെ മനസ്സിലാക്കുകയെ
വേണ്ടൂ – നല്ല ഭാവന
വെളിച്ചത്തെ ഇലകൾ നനവോടെ മനസ്സിലാക്കുകയെ
വേണ്ടൂ – നല്ല ഭാവന
Congrats
Thank you